ടൊറേൻറാ: ഉപ്പ് ഹൃദയാരോഗ്യത്തിന് നല്ലതുവരുത്തുമെന്ന് പുതിയ പഠനം. ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽ നടത്തിയ പ്രത്യേക പഠനത്തിലാണ് ദിനേ അഞ്ചു ഗ്രാം ഉപ്പിെൻറ ഉപയോഗം ഹൃദയാഘാതവും പക്ഷാഘാതവും കുറക്കുമെന്ന് കണ്ടെത്തിയത്. കാനഡയിലെ മെക്മാസ്റ്റർ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദി ലാൻസെൻറ് എന്ന ജേണലിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.
18 രാജ്യങ്ങിലെ 94,000ത്തോളം ആളുകളിലാണ് പഠനം നടത്തിയത്. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിച്ച് ഡയറ്റിങ്ങിൽ ജീവിക്കുന്നവരിൽ സോഡിയത്തിെൻറ അളവ് വളരെ കുറവായിരിക്കും. ഇവരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്. ചൈനക്കാരാണ് ദിനേന അഞ്ചു ഗ്രാമിൽ കൂടുതൽ ഉപ്പ് ഭക്ഷണത്തിലുൾപ്പെടുത്തുന്നവർ. ഇവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളും വേണ്ടത്ര സോഡിയം പദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല. ‘‘ലോകാരോഗ്യ സംഘടന രണ്ടു ഗ്രാം സോഡിയം ദിനേന കഴിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും, പരിമിതമായി വേണ്ട അളവിൽ പോലും മിക്ക ആളുകളും ഇത് ഉപയോഗിക്കുന്നില്ല’’ ഗവേഷണ സംഘത്തിലെ അംഗം ആഡ്രൂ മെെൻറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.