വാഷിങ്ടൺ: വിശക്കുന്ന വയറിനെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ കോശങ്ങളെ ഗവേഷകർ കണ്ടെത്തി. െപാണ്ണത്തടിക്കും പ്രമേഹരോഗത്തിനുമുള്ള ചികിത്സയിൽ നാഴികക്കല്ലാവുന്ന കണ്ടുപിടിത്തം ന്യൂജഴ്സിയിലെ പ്രിൻസ്ടൺ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് നടത്തിയത്.
വിശക്കുേമ്പാൾ ആമാശയത്തിലുണ്ടാവുന്ന ദഹനരസങ്ങളുടെ ഉൽപാദനം നിയന്ത്രിക്കുന്ന തലച്ചോറിലെ കോശങ്ങളെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞതു വഴി ഭാവിയിൽ വിശപ്പിെന നിയന്ത്രിക്കാനും കഴിക്കുന്ന ഭക്ഷണത്തിെൻറ അളവ് കുറക്കാനും കഴിയുമെന്നാണ് കരുതുന്നത്. മസ്തിഷ്കത്തിലെ ഇത്തരം കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്നതിലൂടെ ശരീരഭാരം ഗണ്യമായി കുറക്കാനാവും.
അതേസമയം, ഇൗ ചികിത്സയിലൂടെ വിശപ്പിനെ മാത്രമേ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ എന്നും ഭക്ഷണത്തോടുള്ള വ്യക്തിയുടെ ആർത്തിയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ പൂർണ വിജയമായിരുന്നെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. അലക്സാണ്ടർ നെക്ടോ പറഞ്ഞു. പ്രമേഹരോഗ ചികിത്സയിൽ വിപ്ലവകരമായ പുരോഗതിയുണ്ടാക്കാൻ പുതിയ കണ്ടുപിടിത്തത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.