ഇമാന്‍െറ ഭാരം 500ല്‍ നിന്ന് 380 കിലോ ആയി

മുംബൈ: തടികുറക്കാന്‍ നഗരത്തിലത്തെിയ ഈജിപ്തുകാരി ഇമാന്‍ അഹ്മദിന്‍െറ ഭാരം ഒരു മാസത്തിനകം കുറഞ്ഞത് 120 കിലോ. ഫെബ്രുവരി 11ന് പുലര്‍ച്ചെ നഗരത്തിലെ സെയ്ഫി ഹോസ്പിറ്റലില്‍ എത്തിയ ഇമാന്‍ പ്രശസ്ത ബാരിയാട്രിക്ക് സര്‍ജന്‍ മുഫസല്‍ ലക്ഡാവാലയുടെ ചികിത്സയിലായിരുന്നു.

500 കിലോ ഭാരമാണ് ചികിത്സക്കത്തെുമ്പോള്‍ 36 കാരിക്ക് ഉണ്ടായിരുന്നത്. അത് 380 കിലോ ആയി കുറഞ്ഞു. ഭക്ഷണക്രമീകരണത്തിലൂടെ ശരീരത്തിലെ അമിത ജലാംശം കുറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. 25 വര്‍ഷമായി കിടപ്പിലായ ഇമാന്‍ സ്വയം എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 ശസ്ത്രക്രിയയിലേക്ക് കടക്കും മുമ്പ് ഇമാന്‍െറ അമിത വണ്ണം കുടുംബപാരമ്പര്യത്തിന്‍െറ ഭാഗമല്ളെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ കുടുംബത്തില്‍ ആര്‍ക്കും അമിതവണ്ണമില്ല. ഇതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് മുഫസല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ 16 വിദഗ്ധര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം. ആറു മാസത്തിനിടെ 200 കിലോ കൂടി കുറക്കാനാണ് പദ്ധതി. ഹോസ്പിറ്റലിനു പുറകില്‍ ഇമാനു വേണ്ടി പ്രത്യേകമായി പണിത കെട്ടിടത്തിലാണ് ചികിത്സ. ലണ്ടനില്‍നിന്ന് പ്രത്യേകമായി വരുത്തിയതാണ് ഇമാന്‍െറ കിടക്ക.

Tags:    
News Summary - Iman- obesity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.