വാഷിങ്ടൺ: ഏകാന്തത പൊണ്ണത്തടിയെക്കാൾ വലിയ പൊതുജന ആരോഗ്യ പ്രശ്നമാണെന്ന് പഠനം. സാമൂഹികമായി ഒറ്റപ്പെടുന്നത് ആളുകളെ അകാലത്തിലുള്ള മരണത്തിനു പോലും കാരണമാകുമത്രെ. സാമൂഹികബന്ധം മനുഷ്യെൻറ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്ന് യു.എസിലെ ബ്രിഗാം യങ് യൂനിവേഴ്സിറ്റി പ്രഫസർ ജൂലിയൻ ഹോൾട് ലൻസ്റ്റഡ് പറഞ്ഞു. കുറ്റം ചെയ്തവരെ ഏകാന്ത തടവിനു വിധിക്കുന്നത് ഇത്തരത്തിലൊന്നാണ്. ജനസംഖ്യ വർധിക്കുംതോറും ആളുകൾ ഏകാന്തരായി മാറുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആദ്യഘട്ടത്തിൽ ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടന്ന പഠനത്തിൽ മൂന്നുലക്ഷത്തോളം ആളുകൾ പെങ്കടുത്തു. മെച്ചപ്പെട്ട സാമൂഹിക ബന്ധം പുലർത്തുന്ന ആളുകളുടെ ആയുർദൈർഘ്യം വർധിക്കുന്നതായി കണ്ടെത്തി. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ അടുത്ത ഘട്ടമായി പഠനം നടത്തി. സാമൂഹികമായി ഒറ്റപ്പെട്ടു ജീവിക്കുന്നവരിൽ മരണനിരക്ക് കൂടുന്നുവെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.