ബെയ്ജിങ്: ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ ലിക്വാങ് എന്ന 46കാരന്‍െറ പൊണ്ണത്തടി ഒരാഴ്ചകൊണ്ട് കുറച്ചത് ‘വിശപ്പിന്‍െറ ഹോര്‍മോണുകളെ’ പട്ടിണിക്കിട്ട്. കിഡ്നി സംബന്ധമായ രോഗമുള്ള ലിക്വാങ്ങിന് 80 കി.ഗ്രാം ഭാരമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തടി കുറക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ ഒരാഴ്ചകൊണ്ട് 10 കിലോഗ്രാം കുറച്ചത്.
വയറിനുള്ളിലുള്ള ഒരു ധമനി ജലാറ്റിന്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തിയാണ് ലീയുടെ പൊണ്ണത്തടിക്ക് പരിഹാരം കണ്ടത്. ആമാശയവുമായി ബന്ധപ്പെട്ട ഇടതു ഭാഗത്തെ ധമനിയെ തടസ്സപ്പെടുത്തിയതോടെ ഈ ഭാഗത്തുള്ള കോശങ്ങള്‍ക്ക് രക്തം കിട്ടാതിരിക്കുകയും വിശപ്പിന്‍െറ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഗ്രെലിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നത് ഇല്ലാതാവുകയും ചെയ്തു. ഇതിലൂടെ കോശങ്ങള്‍ നശിക്കുകയും പൊണ്ണത്തടി കുറയുകയും ചെയ്തു.
വയറിനുള്ളിലുണ്ടാവുന്ന രക്തസ്രാവം തടയുന്നതിന് ഗ്യാസ്ട്രിക് ആര്‍ട്ടറി എംബോളൈസേഷന്‍ എന്ന രീതി ഒരു ദശകമായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ചികിത്സാരീതിയായി ഉപയോഗിക്കാന്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പാണ്. അമിത ഭക്ഷണംമൂലം പൊണ്ണത്തടിയുണ്ടാകുന്നവരില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്ന് ലിക്വാങ്ങിനെ ചികിത്സിച്ച ഡോ. റെന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.