ലണ്ടൻ: മതിയായ ഉറക്കമില്ലാത്തത് അമിതവണ്ണത്തിനിടയാക്കുമെന്ന് പഠനം. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ ദിവസം 385 കിലോ കാലറി ഭക്ഷണം കൂടുതൽ കഴിച്ചഫലമാണുണ്ടാവുകയെന്ന് യൂറോപ്യൻ ജേണൽ ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ വന്ന പഠനം പറയുന്നു. ലണ്ടനിലെ കിംഗ്സ് കോളജ് 172 പേരിൽ 11 തരത്തിൽ പഠനം നടത്തിയാണ് ഫലം പുറത്തുവിട്ടത്.
സ്ഥിരമായി ഉറക്കം നഷ്ടമാകുന്നത് ഇന്ന് ഒരു സാധാരണസംഭവമാണ്. നിങ്ങൾ ഉറക്കം വളരെ കുറവുള്ളവരാണെങ്കിൽ ശ്രദ്ധിക്കുക,ഇത് മറ്റ്ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്. ഉറക്കകുറവുള്ളവരിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഹോർമോണുകളിൽ മാറ്റം സംഭവിക്കുന്നു.
ഉറക്കകുറവ് നമ്മിലെ ജൈവഘടികാരത്തെ തടസ്സപ്പെടുത്തും. ഇത് വിശപ്പില്ലാതാക്കുന്ന ഹോർമോണായ ലെപ്റ്റിെൻറയും വിശപ്പുണ്ടാക്കുന്ന ഹോർമോണായ ഗ്രെഹ്ലിെൻറയും പ്രവർത്തനം താളം തെറ്റിക്കുന്നു. ഇതുമൂലം ആളുകൾക്ക് ആവശ്യത്തിലേറെ ഭക്ഷണംകഴിച്ചാൽ മാത്രമേ വിശപ്പടങ്ങുകയുള്ളൂ. ഇങ്ങനെ ലഭിക്കുന്ന ഉൗർജം പുറത്തുകളയാൻ വഴിയില്ലാത്തതിനാൽ അവ നമ്മുടെ ശരീരത്തിൽ സംഭരിക്കപ്പെടുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.
ദീർഘകാലമായുള്ള ഉറക്കകുറവ് കാലറി കൂട്ടുകയും ഇത് അമിതമായ ശരീരഭാരം വർധിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു. ഭക്ഷണക്രമീകരണവും വ്യായാമവും കൂടാതെ ആേരാഗ്യം സംരക്ഷിക്കനുള്ള മറ്റൊരു മാർഗം സുഖനിദ്രയാണെന്ന് പഠനം നടത്തിയ ലണ്ടൺ കിംഗ്സ് കോളജിലെ വക്താവ് ഹയാ അൽ കാത്തിബ് പറയുന്നു.
നന്നായി ഉറക്കം ലഭിക്കാൻ ചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് പാട്ടു കേൾക്കാം. കൃത്യസമയത്തിന് കിടക്കണം. മനസ് ശാന്തമാക്കുക, ലൈറ്റ് അണക്കാം. മൊബൈൽ സ്വിച്ച് ഒാഫ് ചെയ്യുക തുടങ്ങിയവ ഉറക്കം ലഭിക്കുന്നതിന് വേണ്ടിചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.