വാഷിങ്ങ്ടൺ: പൊണ്ണത്തടി നിയന്ത്രിക്കുന്നത് രക്താർബുദവും രക്തത്തിൽ മറ്റ് ക്രമരഹിത മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറക്കും. രക്തത്തിലുണ്ടാകുന്ന ക്രമരഹിതമായ മാറ്റങ്ങൾ പ്ലാസ്മ കോശങ്ങളിലുണ്ടാകുന്ന അർബുദമായ മൾട്ടിപ്പിൾ മയലോമക്ക് കാരണമാകുന്നു. പൊണ്ണത്തടി നിയന്ത്രിച്ചാൽ മൾട്ടിപ്പിൾ മയലോമ ഉണ്ടാകുന്നതിനുള്ള സാധ്യത തടയാം.
മൾട്ടിപ്പിൾ മയലോമ മൂലം പ്ലാസ്മ സെല്ലുകളിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ രോഗകാരികളെ (ആൻറിജൻ) പ്രതിരോധിക്കുന്നതിനുള്ള പ്രതിദ്രവ്യങ്ങളുടെ(ആൻറിബോഡി) ക്രമാതീതമായ ഉത്പാദനത്തിനിടയാക്കും. ഇത് വൃക്കരോഗങ്ങൾക്കും രക്തം കൂടുതൽ കട്ടിയാകുന്നതിനും ഇടവരുത്തും.
എന്നാൽ അസുഖമുണ്ടെന്നതിെൻറ ലക്ഷണങ്ങൾ ശരീരം കാണിക്കുകയുമില്ല. പലപ്പോഴും പരിശോധനയിലും ആദ്യ ഘട്ടത്തിൽ ഇത് കണ്ടെത്താനാകില്ല.
എന്നാൽ പൊണ്ണത്തടിയാണ് മൾട്ടിപ്പിൾ മയലോമക്ക് ഇടവരുത്തുന്ന പ്രധാന ഘടകമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മയലോമ കണ്ടെത്തിയവരിൽ ശരീരഭാരം കുറച്ച്രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതായി സെൻറ്. ലൂയിസിലെ വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഒാഫ് മെഡിസിൻ അസിസ്റ്റൻറ് പ്രഫ. സുഹ്സിൻ ചാങ് പറയുന്നു.
മയലോമ രോഗത്തിെൻറ തുടക്ക ഘട്ടങ്ങളിലുള്ള 7878 രോഗികളിൽ 39.8 ശതമാനം പേരും അമിതഭാരമുള്ളവരും 33.8 ശതമാനം പേർ പൊണ്ണത്തടിയൻമാരുമാണ്. മൾട്ടിപ്പിൾ മയലോമ വരാനുള്ള സാധ്യത സാധാരണ ശരീരഭാരമുള്ളവരേക്കാൾ 55ശതമാനം കൂടുതലാണ് അമിത ഭാരമുള്ളവർക്ക്. ഇത് 98 ശതമാനം കൂടുതലാണ് പൊണ്ണത്തടിയൻമാരിലെന്നും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ജേണലിൽ പ്രസിദ്ധീകരിച്ച പഠന ഫലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.