വന്ധ്യതാചികിൽസക്ക് ഹോമിയോപ്പതി

ഹോമിയോപ്പതിയുടെ മാറിയ കാലത്തെ ചികിത്സയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വന്ധ്യതാ ചി കിത്സ. നിരവധി ചൂഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന വന്ധ്യതാ ചികിൽസ മേഖലയിൽ മാറ്റത്തിൻെറ, പ്രതീക്ഷയുടെ പുതിയ വാതില ുകൾ തുറക്കുന്നതാണ് ഹോമിയോപ്പതിയിലെ വന്ധ്യത ചികിൽസ . കുറഞ്ഞ ചിലവിൽ കൂടുതൽ ഫലപ്രാപ്തിയോടെ സാധാരണക്കാരുടെ അടക്ക ം ഏറെ വിശ്വസനീയമായ ഒരു ചികിൽസാ രീതിയായി ഹോമിയോപ്പതി മാറി കഴിഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ ഹോമിയോപ്പതി ഡോക്ടർ മാരും ഗവൺമ​​​​െൻറ്​ മേഖലയിൽ ജനനി എന്ന പേരിലും വന്ധ്യതാ നിവാരണ ക്ലിനിക്കുകൾ നടക്കുന്നു. ആയിരങ്ങൾക്ക് ഒരു കുഞ് ഞിക്കാൽ എന്ന സ്വപ്നം പൂവണിഞ്ഞത് തന്നെയാണ് ഈ ഹോമിയോപ്പതി ദിനത്തിൽ ഏറെ ചർച്ച ചെയ്യുന്നത്.

ഒരു ഗര്‍ഭനിരോധ മാ ര്‍ഗങ്ങളും ഉപയോഗിക്കാതെ ഒരുവര്‍ഷമെങ്കിലും സാധാരണ ലൈംഗിക ജീവിതം ഉണ്ടായിട്ടും ഗര്‍ഭിണി ആയില്ലെങ്കില്‍ വന്ധ് യതയുണ്ടെന്ന് സംശയിക്കാം. വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2008 ലാണ്. വ്യത്യസ്ത കാരണങ്ങ ളാല്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകാറുണ്ട്. നാലിൽ ഒരു ദമ്പതിമാർക്ക് വന്ധ്യതക്ക് കാരണമാകുന്ന അവ സ്ഥകൾ ഉണ്ട് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ്​ ആരോഗ്യപ്രശ്നങ്ങളെ അപേക്ഷിച്ച് ശാരീരിക വിഷമതകള ്‍ നല്‍കാറില്ലെങ്കിലും പരിധികളില്ലാത്ത മാനസിക വിഷമങ്ങള്‍ക്കൊപ്പം പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ക്കും വ ന്ധ്യത ഇടയാക്കാറുണ്ട്.

കയ്പേറുന്ന ഒരു ചികിൽസാ മേഖലയായി വന്ധ്യതാ ചികിൽസ മാറിയതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആളുകളുടെ ആവശ്യകത കണ്ടറിഞ്ഞ് അതിനെ ചൂഷണത്തിലേക്ക് മാറ്റുന്നവരാണ്..

ഒരു വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും മറ്റു ഗർഭനിരോധന മാർഗ്ഗങ്ങളൊന്നും അവലംബിക്കാതെ ലൈഗിംക ബന്ധത്തിലേർപ്പെട്ടിട്ടും ഗർഭധാരണം സാധ്യമാകാത്ത അവസരത്തിൽ നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. പുരുഷനാണോ സ്ത്രീക്കാണോ, അതോ രണ്ട് പേർക്കും ഒരു പോലെ പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടു പിടിക്കുകയാണ് ചികിത്സയുടെ ആദ്യ പടി.

ഹോമിയോപ്പതിയുടെ സാധ്യതകൾ:
ഹോമിയോപ്പതിയിൽ ധാരാളം ഔഷധങ്ങളും ചികിത്സാപ്രയോഗങ്ങളും വന്ധ്യതക്കുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ രോഗികളിൽ ഏറെ ഇഷ്ട്ടപ്പെടുന്നതും പ്രയോജനപ്രദവുമായ ഒരു ചികിൽസാ രീതിയായി മാറി കഴിഞ്ഞു ഈ വൈദ്യശാസ്ത്രം.

സീതാലയം പോലുള്ള ഗവൺമ​​​​െൻറ്​ ഹോമിയോപ്പതിക്ക് ഡിപാർട്ട്മ​​​​െൻറിൻെറ വന്ധ്യതാ ചികിൽസാ ക്ലിനിക്കുകളിൽ ഒരു പാട് ദമ്പതിമാർക്ക് പിൻഗാമികളെ കിട്ടാനായി എന്നത് ഈ ചികിൽസയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ഗവൺമ​​​​െൻറ്​ മേഖലയിലുള്ളത് പോലെ തന്നെ ഒട്ടനവധി സ്വകാര്യ ഹോമിയോപ്പതി ഡോക്ടർമാരും ഇന്ന് വന്ധ്യതാ ചികിത്സയിൽ മുന്നേറുന്നുണ്ട്.

വന്ധ്യതക്കു കാരണമായിട്ടുള്ള ഘടകങ്ങളെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതവണ്ണം, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവക്കുള്ള ചികിത്സകൾ കൊണ്ട് ശരീരത്തിൻെറ ഭാരം കുറക്കുകയോ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിച്ച് എൻഡോക്രെയ്ൻ സിസ്റ്റത്തെ വേണ്ട രീതിയിൽ കൊണ്ടു വരികയോ ചെയ്യുമ്പോൾ ആർത്തവ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വന്ധ്യതക്ക് ശരിയായപരിഹാരം കാണാൻ സാധിക്കും.

ഗർഭാശയത്തിനുണ്ടാകുന്ന വൈകല്യങ്ങൾക്കും ഹോമിയോപ്പതി ഔഷധങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ്. അണ്ഡവാഹിനിക്കുഴലിലുണ്ടാകുന്ന തടസങ്ങളും അണുബാധയുമൊക്കെ മാറ്റുന്നതിന് അണ്ഡാശയത്തിലെ തടസ്സം മാറ്റി അണ്ഡത്തിനും പുംബീജത്തിനുമുള്ള ശരിയായ ചലനം സാധ്യമാക്കാനും ഹോമിയോപ്പതി ഔഷധ പ്രയോഗം കൊണ്ട് സാധ്യമാകുന്നു.

എൻഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകളിൽ വേദന കുറക്കുന്നതും അമിത രക്തസ്രാവം നിയന്ത്രിക്കുന്നതും വഴി വന്ധ്യതക്ക് പരിഹാരം കാണാനും ഹോമിയോ മരുന്നുകൾ ലഭ്യമാണ്.

വന്ധ്യതാനിവാരണത്തിനും തുടർച്ചയായി അബോർഷൻ വരുന്ന വ്യക്തികളിൽ അബോർഷൻ പ്രതിരോധിക്കുന്നതിനും ഗർഭപാത്രത്തിന് ശക്തി നൽകുന്നതിനും സമയമെത്തുന്നതിന് മുമ്പേയുള്ള പ്രസവം (preterm labour) തടയുന്നതിനും ഹോമിയോപതിയിൽ മരുന്നുകളുണ്ട്​. അതുപോലെ ഗർഭസ്​ഥ ശിശുവിനുണ്ടാകുന്ന വൈകല്യങ്ങൾ തടയാനും, കുട്ടികളുടെ കിടത്തത്തിലുള്ള വൈകല്യങ്ങൾ ശരിയാക്കാനും അമ്മമാർക്ക്​ പ്രസവം എളുപ്പമാക്കി കുഞ്ഞിനും അമ്മക്കും നല്ല ആരോഗ്യം നൽകാനും വർധിച്ച രീതിയിൽ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ച് വരുന്നു.

പുരുഷൻമാരുടെ ബീജത്തിൻെറ വളർച്ചക്കും ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്​. ബീജത്തിൻെറ അളവ് തീരെ ഇല്ലാത്ത അവസ്ഥയിൽ വരെ ബീജത്തിൻെറ ഗുണനിലവാരവും ചലനശേഷിയും ശരിയായ ആകൃതിയും നൽകാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് കഴിയുന്നു.

തയാറാക്കിയത്​:
ഡോ.മുഹമ്മദ് അസ്‌ലം വാണിയമ്പലം
(ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്​സ് കേരള -മലപ്പുറം ജില്ലാ സെക്രട്ടറി)
ചീഫ് കൺസൾട്ടൻറ്,മെഡികെയർ ഹോമിയോപതിക് സ്പെഷാലിറ്റി മെഡിക്കൽ സ​​​​െൻറർ,വാണിയമ്പലം

Tags:    
News Summary - Homeopathy For Infertility - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.