സ്വയം അറിയാം, അവബോധം സൃഷ്ടിക്കാം, ഉയരങ്ങൾ കീഴടക്കാം

ന്തിനും ഏതിനും നമ്മൾ മനുഷ്യർ എപ്പോഴും മറ്റുള്ളവരിലേക്ക് വിരൽ ചുണ്ടുന്നവരാണ്. സത്യത്തിൽ ഏതൊരാളും ആദ്യം ചെയ്യേണ്ട കടമ അവനവന്റെ ഉള്ളിലേക്ക് ആഴത്തിൽ ഒരു പരിശോധന നടത്തുക എന്നുള്ളതാണ്.ഞാൻ എന്താണ്? എന്നെക്കുറിച്ച് എനിക്ക് എന്തെല്ലാം അറിയാം? ഞാൻ എങ്ങനെയാണ്? എന്റെ ഗുണങ്ങൾ (strengths ) എന്തൊക്കെയാണ് ? എന്റെ ദോഷങ്ങൾ (weaknesses) എന്തൊക്കെയാണ് ? തുടങ്ങി സ്വന്തം ശരീരത്തെയും മനസ്സിനെയും നല്ലവണ്ണം മനസ്സിലാക്കുക എന്നതാണ് നമ്മൾ ഓരോരുത്തരും ആദ്യം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വന്തം പെരുമാറ്റങ്ങളും ചിന്തകളും വികാരങ്ങളും മനസ്സിലാക്കാതെ അവ പ്രകടിപ്പിക്കാൻ സമയം കണ്ടെത്താതെ, അതല്ലെങ്കിൽ നമുക്കുള്ള നല്ല വശങ്ങളെ തിരിച്ചറിയാതെ ദോഷവശങ്ങൾ മാത്രം രുചിച്ചറിഞ്ഞ് അതിനെ ചുറ്റിപ്പറ്റി കഴിയുന്നവരാണ് നമ്മളിൽ പലരും. ഏതൊരു മോശ സന്ദർഭത്തിലും അതിന് കാരണക്കാർ മറ്റുള്ളവരാണെന്നും താൻ സന്തോഷവാനാവണമെങ്കിൽ തനിക്ക് ചുറ്റുമുള്ളവർ അതിനുവേണ്ടി പരിശ്രമിക്കണമെന്നുമുള്ള തെറ്റായ ചിന്താഗതികളാണ് നമുക്ക് മുന്നിൽ നമ്മെ മനസ്സിലാക്കാനുള്ള വഴികൾക്ക് തടയിടുന്നത്. നമ്മൾ ഓരോരുത്തർക്കും ഏറ്റവും പ്രധാനമായി ആദ്യം വേണ്ടത് സ്വയം അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ്.

സെൽഫ് അവേർനെസ് അഥവാ സ്വയം അവബോധം

ആദ്യം തന്നെ സെൽഫ് അവേർനെസ് അഥവാ സ്വയം അവബോധം എന്താണെന്നുള്ളത് മനസ്സിലാക്കാം. ഈ ഭൂമുഖത്ത് കോടികളോളം വരുന്ന നമ്മൾ മനുഷ്യർ എല്ലാവരും വ്യത്യസ്തരാണ്. സ്വഭാവത്തിലും ഗുണത്തിലും ചുറ്റുപാടിലും തുടങ്ങി മനുഷ്യായുസ്സിന്റെ ഓരോ കോണുകളിലും നമ്മൾ വ്യത്യസ്തരാണ്. നമുക്ക് മുൻപിൽ നടക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്? അതിനെ നമ്മൾ എങ്ങനെ നോക്കിക്കാണുന്നു? അതല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നമുക്ക് മനസ്സിലായതെന്താണ്? പ്രാവർത്തികമാക്കിയത് എന്തെല്ലാമാണ് ? മോശം സാഹചര്യങ്ങളെ നമ്മൾ തരണം ചെയ്യുന്ന രീതി? തുടങ്ങി നമ്മൾക്കുള്ളിലെ നമ്മളെ തിരിച്ചറിയുന്ന ഒരു തിരിച്ചറിവാണ് സ്വയം അവബോധം. ചുരുക്കി പറയുകയാണെങ്കിൽ നമുക്ക് നമ്മുടെ തന്നെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വയം മനസ്സിലാക്കാൻ സാധിക്കുകയും അവ പ്രകടിപ്പിക്കാൻ സമയം ചെലവഴിക്കാനും കഴിയുക എന്നുള്ളതാണ്.

മനുഷ്യർക്കുള്ളിൽ കോടിക്കണക്കിന് ന്യൂറോണുകളാണ് ഉള്ളത്. തലച്ചോറിനുള്ളിലെ ന്യൂറോട്രാൻസ്മിറ്ററുകളാൽ നടക്കുന്ന ഒരു സംഭവവികാസമാണ് നമ്മുടെയൊക്കെ ചിന്തകൾ.ഈ ഭൂമുഖത്ത് അനേകം ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്തിക്കാനുള്ള ഈ കഴിവാണ്. ആ ചിന്തയാണല്ലോ മനുഷ്യനെ ഇന്ന് കാണുന്ന പല മാറ്റങ്ങൾക്കും വഴിതിരിവുകൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴി വച്ചത്. മനുഷ്യചിന്തകൾ പലവിധത്തിലാണ്, ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുമ്പോഴും ചെയ്യുമ്പോഴും പോസിറ്റീവ് ചിന്തകളിലൂടെ കടന്നുപോകുന്നു. എന്നാൽ മോശം സന്ദർഭങ്ങളിൽ മനുഷ്യചിന്ത പലപ്പോഴും നെഗറ്റീവ് ചിന്തകളിലേക്ക് പോകുന്നു. അതുപോലെതന്നെ ചില കാര്യങ്ങളിൽ സംഭവവികാസമാണ് നമ്മുടെയൊക്കെ ചിന്തകൾ. ഈ ഭൂമുഖത്ത് അനേകം ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്തിക്കാനുള്ള ഈ കഴിവാണ്. ആ ചിന്തയാണല്ലോ മനുഷ്യനെ ഇന്ന് കാണുന്ന പല മാറ്റങ്ങൾക്കും വഴിതിരിവുകൾക്കും കണ്ടുപിടിത്തങ്ങൾക്കും വഴി വച്ചത്.

മനുഷ്യചിന്തകൾ പലവിധത്തിലാണ്, ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുമ്പോഴും ചെയ്യുമ്പോൾ പോസിറ്റീവ് ചിന്തകളിലൂടെ കടന്നുപോകുന്നു. എന്നാൽ മോശം സന്ദർഭങ്ങളിൽ മനുഷ്യചിന്ത പലപ്പോഴും നെഗറ്റീവ് ചിന്തകളിലേക്ക് പോകുന്നു. അതുപോലെതന്നെ ചില കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോഴോ അതല്ലെങ്കിൽ പുതിയ കാര്യങ്ങൾ കണ്ടെത്തുമ്പോഴോ ചെയ്യുമ്പോഴോ നമ്മൾ മനുഷ്യർ യുക്തിപൂർവം ചിന്തിക്കുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ അതല്ലെങ്കിൽ കലാപരമായ കാര്യങ്ങൾക്കും മനുഷ്യൻ ക്രിയാത്മകമായി ചിന്തിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി വ്യത്യസ്ത ചിന്തകളിലൂടെ മനുഷ്യർ കടന്നുപോകുന്നു. സന്ദർഭങ്ങൾക്കനുസരിച്ച് വേണ്ട രീതിയിൽ പ്രായോഗികമായ രീതിയിൽ മുന്നോട്ട് നയിക്കാൻ ചിന്തകൾ മനുഷ്യനെ സഹായിക്കുന്നു.

അന്തമില്ലാത്ത ചിന്തകൾ

ചിന്തകളെന്നപോലെതന്നെ അനേകം വികാരങ്ങളാൽ സമൃദ്ധമായതാണ് നമ്മൾ മനുഷ്യർ. ദേഷ്യം, സങ്കടം, സന്തോഷം, പേടി, വിശപ്പ്, സ്നേഹം, പ്രണയം, ക്ഷമ, വെറുപ്പ്, കാമം, വാത്സല്യം, ബഹുമാനം, സ്വാർത്ഥത തുടങ്ങി ഒട്ടനവധി വികാരങ്ങളാൽ സമൃദ്ധമാണ് നമ്മൾ മനുഷ്യർ. വികാരങ്ങൾ പ്രകടിപ്പിക്കുക എന്നുള്ളത് വളരെയധികം അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെയാണ് പെരുമാറ്റങ്ങളും പെരുമാറ്റ രീതികളും, മറ്റുള്ളവർക്ക് സ്വീകാര്യമായ രീതിയിൽ പെരുമാറാനുള്ള കഴിവാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്.

ഇത്തരത്തിൽ സ്വന്തം ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വയം മനസ്സിലാക്കുകയും അത് ആവശ്യ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സ്വയം അവബോധത്തെ കുറിച്ച് നമ്മൾ ബോധവാന്മാരാവുന്നത്. ഇവിടെ നമുക്ക് രണ്ടുതരം സ്വയം അവബോധത്തെ കുറിച്ച് മനസ്സിലാക്കാം-

പൊതു സ്വയം അവബോധം (Public self-awareness)

ഓരോരുത്തരും മറ്റുള്ളവരുടെ മുന്നിൽ എങ്ങനെ പ്രത്യക്ഷമാവുന്നു എന്നതിനെക്കുറിച്ചുള്ള അവബോധമാണിത്. സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തികളാലും പ്രകടനങ്ങളാലും മറ്റുള്ളവർക്ക് മുന്നിൽ പെരുമാറുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇതുകൊണ്ടാണ് നാം എല്ലാവരും സമൂഹത്തിൽ സ്വീകാര്യമായ വഴികളിലൂടെ ജീവിച്ചു പോരുന്നത്.

സമൂഹം അംഗീകരിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും പെരുമാറ്റങ്ങളും അച്ചടക്കബോധവും വളർത്തിയെടുക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതു അവബോധത്തിൽ ഇതിന് പ്രധാന പങ്കുണ്ട്. 'നമ്മൾ നമ്മളുടെ കണ്ണുകൊണ്ട് കാണുന്നതും കാതുകൊണ്ട് കേൾക്കുന്നതും നാവുകൊണ്ട് രുചിച്ചറിയുന്നതും അല്ലാതെ തിരിച്ചറിയുന്നതും എല്ലാം മറ്റുള്ളവർക്ക് കൂടി ബാധകമാണെന്നും നമ്മുടെ ഇന്ദ്രിയാനുഭവങ്ങൾ എല്ലാം തന്നെ മറ്റുള്ളവർക്കും ഉണ്ടെന്നതും അത് എല്ലാവർക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത് എന്നുമുള്ള തിരിച്ചറിവും ഇതിന് അത്യന്താപേക്ഷിതമാണ്. സമൂഹം അംഗീകരിക്കുന്ന രീതിയിൽ പ്രകടമാവുക എന്നതാണ് ഇതിന്റെ പ്രധാന ഇതിവൃത്തം. ഉദാഹരണത്തിനായി, ഒരു പ്രസംഗവേദിയിലെ പ്രാസംഗികനെ നമ്മൾക്ക് ഉദാഹരണമായി എടുക്കാം, വേദിയിലെ എല്ലാവരും അദ്ദേഹത്തിലേക്കാണ് ഉറ്റു നോക്കുന്നത് , ആയതിനാൽ ഒരു പ്രാസംഗികൻ എന്നതിലുപരി അദ്ദേഹം വളരെയധികം പൊതു അവ ബോധമുള്ളവനായിരിക്കണം.

സ്വയം അറിയാം, സ്വയം അവബോധം സൃഷ്ടിക്കാം 

തികച്ചും പബ്ലിക് സെൽഫ് അവയർനസിൽ നിന്നും വിപരീതമായി നമ്മുടെ ഉള്ളിലെ ചിന്തകളെയും അനുഭവങ്ങളെയുംപ്രതികരണബോധത്തെയും ചുറ്റിപ്പറ്റിയാണ് സ്വകാര്യസ്വയം അവബോധം. ചില സന്ദർഭങ്ങളിൽ ചുറ്റിലുള്ളവർ അറിയാതെ നമുക്കുള്ളിൽ നമുക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന അനുഭവങ്ങൾ, ഫീലിംഗ്സ് അതല്ലെങ്കിൽ ഒരു മാനസികാവസ്ഥ നമുക്ക് പലർക്കും അനുഭവപ്പെടാം, ഉദാഹരണത്തിനായി മനസ്സിൽ പ്രണയം അല്ലെങ്കിൽ ഇഷ്ടം തോന്നിയ ആളുകളെ കാണുമ്പോൾ ഉള്ളിൽ വിറക്കുന്ന ഒരു തോന്നൽ അതല്ലെങ്കിൽ ഒരു പ്രധാന മീറ്റിങ്ങിൽ പങ്കെടുക്കാൻ നിൽക്കുമ്പോൾ നമ്മൾക്ക് അവതരിപ്പിക്കാൻ പോകുന്ന വിഷയങ്ങളെക്കുറിച്ച് അതല്ലെങ്കിൽ കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠരാവുക, ഇങ്ങനെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് സ്വകാര്യ സ്വയം അവബോധത്തെ കുറിച്ചു മനസ്സിലാക്കാം. ചുരുക്കി പറയുകയാണെങ്കിൽ നമ്മളെക്കുറിച്ച് നമുക്ക് ചുറ്റിലും ഉള്ളവർക്ക് അറിയാത്ത ചില കാര്യങ്ങളെക്കുറിച്ച് നമ്മൾ സ്വയം ബോധവാന്മാരും ശ്രദ്ദാലുക്കളുമാവുമ്പോഴാണ് സ്വകാര്യ സ്വയം അവബോധം ഉണ്ടാവുന്നത്.

സ്വയം അവബോധം വളർത്തിയെടുക്കാൻ ചില ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ എന്നിവയെക്കുറിച്ച് സ്വയം മനസ്സിലാക്കുകയും അവ പ്രകടിപ്പിക്കാൻ സമയം ചെലവഴിക്കുകയും ചെയ്യുക. യുക്തിപരമായും ക്രിയാത്മകമായും പോസിറ്റീവ് ആയും ചിന്തിക്കുക, വൈകാരിക നിമിഷങ്ങളിൽ ആവശ്യാനുസരണം പ്രകടമാക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യുക, കൂടാതെ മറ്റുള്ളവർക് ദോഷകരമല്ലാത്ത സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ രീതികൾ അവലംബിക്കുക.

നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നല്ല ശ്രദ്ധയും ഏഗാഗ്രതയും പുലർത്തി സ്വന്തം ചിന്തകളെ ന്യായവിധി കൂടാതെ നിരീക്ഷിക്കാനും പരിശീലിക്കുക. ധ്യാന പരിശീലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ പല മാറ്റങ്ങളും ദർശിക്കാൻ സാധിക്കും, കാരണം അവക്ക് ജീവിതത്തിൽ എല്ലാ മേഖലയിലും വലിയ സ്വാധീനം ചെലുത്താൻ കഴിയും. ധ്യാനവും കായികവിനോദങ്ങളും വ്യായാമവും പരിശീലിക്കുക വഴി നമ്മുടെ തലച്ചോറിന്റെ രസതന്ത്രം തന്നെ മാറ്റുന്നു. അവ ഹാപ്പിഹോർമോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുകയും സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ രീതികൾ അവലംബിക്കുക.

സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ സത്യസന്ധവും വ്യക്തവുമായ ഫീഡ്‌ബാക്ക് ആവശ്യപ്പെടുക. നമുക്ക് നമ്മളിൽ കാണാൻ കഴിയാത്ത പല ഉൾകാഴ്ചകളെ കുറിച്ചും പറഞ്ഞു തരാൻ അവർക്ക് സാധിക്കും, ഇതിലൂടെ എല്ലാ മേഖലകളിലുമുള്ള നമ്മുടെ പെർഫോമൻസ് മെച്ചപ്പെടുത്താനും അനാവശ്യമായവ ഒഴിവാകുവാനും സഹായകമാകുന്നു.

നമ്മുടെ തന്നെ സ്വഭാവഗുണങ്ങൾ, ശക്തികൾ, ബലഹീനതകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വ്യക്തിത്വ പരിശോധനകൾ അല്ലെങ്കിൽ സ്വയം വിലയിരുത്തൽ സ്കെയിലുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെയടക്കം മെന്റൽ ഹെൽത്ത് പ്രാക്റ്റീഷനർമാരെ സമീപിച് കഴിയാത്ത പല ഉൾകാഴ്ചകളെ കുറിച്ചും പറഞ്ഞു തരാൻ അവർക്ക് സാധിക്കും, ഇതിലൂടെ എല്ലാ മേഖലകളിലുമുള്ള നമ്മുടെ പെർഫോമൻസ് മെച്ചപ്പെടുത്താനും അനാവശ്യമായവ ഒഴിവാകുവാനും സഹായകമാകുന്നു. സെൽഫിഷ്‌നെസും മറ്റുള്ളവരെ മുതലെടുക്കുന്ന തരത്തിലുള്ള സ്വഭാവ ദൂഷ്യങ്ങളും നാർസിസ്റ്റിക് ഡിസോർഡർ അടക്കമുള്ള മറ്റു ബിഹേവിയർ ഡിസോർഡറുകളും നമ്മെ മറ്റുള്ളവർ വെറുക്കാൻ ഇടയാക്കും ഇത്തരം സ്വഭാവ ഗുണങ്ങളെക്കുറിച്ചും ഡിസോര്ഡറുകളെക്കുറിച്ചുമുള്ള അറിവുകൾ ടോക്സിക് റിലേഷനു കളിലടക്കം ചെന്ന് ചാടുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ ഉപകരിക്കും

വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കുക. നമ്മളുടെ മൂല്യങ്ങളും അഭിലാഷങ്ങളുമായി നമ്മുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഇത് നമ്മെ സഹായിക്കും. എല്ലായ്പോഴും വ്യക്തവും ക്ലിയറുള്ളതുമായ ഗോൾസ് സെറ്റ് ചെയ്തു വെക്കുന്നത് ശക്തമായി നമ്മെ മുന്നോട്ട് നയിക്കുന്നതിന്ന് ഒരു പരിധിവരെ സഹായകമാവും.

വിവിധ സാഹചര്യങ്ങളിൽ നിങ്ങളുടെ വൈകാരിക പ്രതികരണങ്ങൾ ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു പ്രത്യേക രീതിയിൽ തോന്നുന്നതെന്നും അത് നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ശ്രമിക്കുക. വിവിധ സാഹചര്യങ്ങളിൽ നിങ്ങളുടെ വികാരങ്ങളെ കുറിച്ച് അങ്ങേയറ്റം ബോധവാന്മാരാവുകയും സസൂക്ഷ്മം നിരീക്ഷണം നടത്തുകയും അവ അനുഭവിച്ചു സ്പർശിച്ചു പരിശോധിക്കുകയും ചെയ്യുക.

നമ്മുടെ അനുമാനങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം ചോദ്യം ചെയ്യുക എന്നുള്ളത് പലപ്പോഴും നമ്മെ സേവിക്കാത്ത വിശ്വാസങ്ങളെ നാം മുറുകെ പിടിക്കുന്നതിൽ നിന്നും മുക്തി നേടാനാവും. ലോകം എത്ര തന്നെ പുരോഗമിച്ചു എന്ന് പറഞ്ഞാലും പലരും ഇന്നും പല അന്ധവിശ്വാസങ്ങളിൽ ഇഴുകിച്ചേർന്നു ജീവിച്ചു പോകുന്നവരാണ്. നമ്മുടെ പുരോഗതിക്കും സർഗാത്മകതക്കും എതിരായ ഇത്തരം വിശ്വാസങ്ങളെ ജീവിതത്തിൽ നിന്ന് തുടച്ചു കളയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വായനയിലൂടെയും പഠനത്തിലൂടെയും സ്വയം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതും നമ്മളുടെ കാഴ്ചപ്പാടിനെ വിശാലമാക്കും. വായന ശീലം ഒരുപാട് നല്ല കാര്യങ്ങൾക്കു വഴി വെക്കും - പുതിയ പല അറിവുകൾ ലഭിക്കുന്നു, മറ്റുള്ളവരോട് ഇടപഴകാൻ മനസ്സിലാകുന്നു, എഴുതാനുള്ള ശേഷി വർധിപ്പിക്കുന്നു, ക്രിയാത്മകഥയും സർഗത്മകതയും ശക്തിപ്പെടുത്തുന്നു, ഓർമ്മയും ശ്രദ്ധയും ബലപ്പെടുത്തുന്നു, stress, anxiety തുടങ്ങിയവ ഒരു പരിധിവരെ കുറയാൻ സഹായിക്കുന്നു, ഭാവനകൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു തുടങ്ങി വായനയിലൂടെ ഒരുപാട് മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും മാത്രമല്ല അതിലൂടെ സ്വന്തത്തെ കൂടുതൽ മനസ്സിലാക്കാനും അറിയാനും സഹായകമാകും.

നിങ്ങൾ സ്വയം അവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട്അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം തേടുന്നത് എപ്പോഴും നല്ലതാണ്. ഒരു നല്ല കൗൺസിർക്കോ തെറാപ്പിസ്റ്റിനോ ചില പ്രക്രിയകളിലൂടെ നിങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ മനസ്സിലാക്കി തരുവാനും സ്വയം അവബോധം ഉണ്ടാക്കിതരുവാനും സഹായിക്കാൻ സാധിക്കും.

മറ്റുള്ളവരോട് സഹാനുഭൂതി വളർത്തിയെടുക്കുക. വ്യത്യസ്ത സാഹചര്യങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കുന്നത് നമ്മുടെ സ്വയം അവബോധം വർദ്ധിപ്പിക്കക്കാനുപകരിക്കും. എല്ലായ്പോഴും സ്വന്തം ജീവിതത്തിൽ ഒതുങ്ങി കൂടാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കൂടി ഭാഗമായി എല്ലാ ജീവിതങ്ങളിൽ നിന്നുള്ള അനുഭവങ്ങളും മറ്റും മനസിലാക്കാൻ ശ്രമിക്കുക, അതിലൂടെ സ്വയം അവബോധം ഉണ്ടാക്കിയെടുക്കാൻ വളരെ നല്ലതായിരിക്കും.

നമുക്ക് ഹാപ്പി ആയി ഇരിക്കാനും കൂടുതൽ സ്വാധീനങ്ങൾ ഉണ്ടാക്കാനും ലക്ഷ്യബോധം നിലനിൽക്കാനും നമ്മളെ ഏറ്റവും മികച്ചതാക്കാനും നമ്മൾ സ്വയം അവബോധവാൻമാരാവേണ്ടത് വളരെയധികം അത്യന്താപേക്ഷിതമാണ്. ഇതിലൂടെ സ്വയം വിലയിരുത്താനും വികാരങ്ങളെ മാനേജ് ചെയ്യാനും നമ്മുടെ മൂല്യങ്ങൾക്ക് അനുസരിച്ച് പെരുമാറ്റങ്ങളെ തരപ്പെടുത്താനും മറ്റുള്ളവർ നമ്മളെ എങ്ങനെ ഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാനും സാധിക്കുന്നു. ഏറ്റവും കൂടുതൽ സന്തോഷം ഉള്ളവരും നല്ല ബന്ധങ്ങൾ മുറുകെ പിടിക്കുന്നവരും നല്ല സ്വയം അവബോധം ഉള്ളവരുമായിരിക്കും. സ്വയം അവബോധം വളർത്തിയെടുക്കുക വഴി നമുക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാനും, ഒരു കാര്യത്തെക്കുറിച്ച് പല കോണുകളിലൂടെ വീക്ഷിക്കാനും സാധിക്കും, മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെതന്നെ തെറ്റായ ധാരണകളെ തിരുത്താനും, നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും സഹായിക്കുന്നു, അതുപോലെതന്നെ സന്തോഷവും സംതൃപ്തിയും നിലനിർത്താനും നിങ്ങൾക്ക് സാധിക്കും.

Tags:    
News Summary - article about self awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.