ക​ഴി​വി​ല​ല്ല, പ​രി​ശ്ര​മ​ത്തി​ലാ​ണ് കാ​ര്യം

ക​ഴി​വു​ള്ള​വ​ർ​ക്കും ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് വി​ജ​യം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. വി​ജ​യം ആ​രു​ടെ​യും കു​ത്ത​ക​യ​ല്ല. ചി​ല പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള​വ​രോ സൗ​ന്ദ​ര്യ​മു​ള്ള​വ​രോ മാ​ത്ര​മാ​ണ് ജീ​വി​ത​ത്തി​ൽ വി​ജ​യം നേ​ടു​ന്ന​തെ​ന്ന​ത് പ​ഴ​യ ചി​ന്ത​യാ​ണ്. കാ​ര്യ​മാ​യ ക​ഴി​വു​ക​ളി​ല്ലാ​ത്ത​വ​ർ​ക്കും പ​രി​ശ്ര​മി​ക്കാ​ൻ ത​യ്യാ​റു​ള്ള​വ​ർ​ക്കും അ​ർ​ഹ​മാ​യ വി​ജ​യം നേ​ടാ​ൻ അ​വ​രു​ടെ രീ​തി​ക​ളി​ലും ജീ​വി​ത​ശൈ​ലി​യി​ലും ചി​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളും അ​പ്‌​ഡേ​ഷ​നു​ക​ളും വ​രു​ത്തി​യാ​ൽ മ​തി​യാ​കും. എ​ല്ലാ​വ​ർ​ക്കും വി​ജ​യം നേ​ടാ​നാ​വു​ന്ന​തും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​തു​മാ​യ പ​ത്ത് മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​നി​പ്പ​റ​യു​ന്ന​ത്.

1. സ​മ​യം പാ​ലി​ക്കു​ക

എ​പ്പോ​ഴും സ​മ​യം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. അ​ത് നി​ങ്ങ​ളൊ​രു ജോ​ലി ചെ​യ്തു തീ​ർ​ക്കു​ന്ന​തി​ലാ​ണെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​ലാ​ണെ​ങ്കി​ലും കൃ​ത്യ​നി​ഷ്ഠ ഒ​രു ശീ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക. സ​മ​യ​നി​ഷ്ഠ​യി​ല്ലാ​ത്ത ഒ​രാ​ൾ ക​ഴി​വു​ള്ള​യാ​ളാ​ണെ​ങ്കി​ലും അ​യാ​ളെ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. അ​തേ​സ​മ​യം, സ​മ​യം പാ​ലി​ക്കു​ന്ന ഒ​രാ​ൾ​ക്ക് അ​നാ​യാ​സ​മാ​യി മ​റ്റു​ള്ള​വ​രി​ൽ മ​തി​പ്പു സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും.

2. പ​രി​ശ്ര​മി​ക്കു​ക

എ​ഫ​ർ​ട്ട് ഇ​ടു​ന്ന​തി​ന് ക​ഴി​വി​ന്റെ ആ​വ​ശ്യ​മി​ല്ല. ഏ​തു കാ​ര്യ​ത്തി​നു​വേ​ണ്ടി​യും പ​രി​ശ്ര​മി​ച്ചു നോ​ക്കാ​ൻ ത​യ്യാ​റാ​യി​രി​ക്ക​ണം. ചെ​റി​യ ശ്ര​മ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും വ​ലി​യ ല​ക്ഷ്യ​ങ്ങ​ളെ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​ത്.

3. ഉ​യ​ർ​ന്ന എ​ന​ർ​ജി

ന​ല്ല എ​ന​ർ​ജി​യു​ള്ള വ്യ​ക്തി​ക​ളാ​യി നി​ല​നി​ൽ​ക്കാ​ൻ വേ​ണ്ടി ശ്ര​ദ്ധി​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും ഗു​ണ​ക​ര​മാ​ണ്. മ​ടു​പ്പു​ള്ള കാ​ര്യ​ങ്ങ​ളോ സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ളോ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​മ്പോ​ൾ എ​ന​ർ​ജി​യു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് അ​ത് എ​ളു​പ്പ​ത്തി​ൽ മ​റി​ക​ട​ക്കാ​ൻ ക​ഴി​യും.

4. പോ​സി​റ്റീ​വ് ആ​റ്റി​റ്റി​യൂ​ഡ്

ഏ​തു കാ​ര്യ​ത്തെ​യും പോ​സി​റ്റീ​വാ​യി സ​മീ​പി​ക്കാ​ൻ ശീ​ലി​ക്കു​ക. അ​ത് എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​ന്ന കാ​ര്യ​മ​ല്ല. പ​ക്ഷേ ശീ​ലി​ച്ചാ​ൽ അ​സാ​ധ്യ​വു​മ​ല്ല. ഒ​രു കാ​ര്യം കേ​ട്ടാ​ലു​ട​നെ അ​ത് ന​ട​ക്കി​ല്ല എ​ന്നു പ​റ​യു​ക​യോ ആ​ലോ​ചി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം അ​തി​ന്റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക. ചി​ല​പ്പോ​ൾ അ​സാ​ധ്യം ത​ന്നെ​യാ​യി​രി​ക്കും, പ​ക്ഷേ അ​തി​നാ​യി ശ്ര​മി​ച്ചു നോ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം അ​ങ്ങ​നെ​യൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തു​ക.

5. പാ​ഷ​നേ​റ്റ്

ചെ​യ്യു​ന്ന കാ​ര്യം എ​ത്ര​ത​ന്നെ ചെ​റു​താ​യാ​ലും അ​ത് പാ​ഷ​നോ​ടെ ചെ​യ്യു​ക. അ​ത് കു​ക്കി​ങ് മു​ത​ൽ ഗാ​ർ​ഡ​നി​ങ് വ​രെ എ​ന്തു ജോ​ലി​യാ​യാ​ലും ഏ​റ്റ​വും പാ​ഷ​നേ​റ്റാ​യി ചെ​യ്താ​ൽ മ​ന​സ്സി​ന് സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ല​ഭി​ക്കും. ഒ​രു ജോ​ലി ചെ​യ്യു​മ്പോ​ൾ അ​തൊ​രു ജോ​ലി​യാ​യി തോ​ന്നാ​തെ ഒ​രു ഹോ​ബി​യാ​യി അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

6. ന​ല്ല ശ​രീ​ര​ഭാ​ഷ

ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ശ​രീ​ര​ഭാ​ഷ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്. ശ​ബ്ദ​ത്തി​നും മോ​ഡു​ലേ​ഷ​നും ഉ​ള്ള​തി​നേ​ക്കാ​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​യാ​ളു​ടെ ശ​രീ​ര​ഭാ​ഷ​ക്ക്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ശ​രീ​ര​ഭാ​ഷ​യാ​ണ് ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ സ്വ​ഭാ​വം നി​ർ​ണ്ണ​യി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തും. ന​ല്ല ശ​രീ​ര​ഭാ​ഷ​യാ​ണു​ള്ള​തെ​ങ്കി​ൽ ആ​ശ​യ​വി​നി​മ​യം ഉ​ദ്ദേ​ശി​ച്ച ഗു​ണം ചെ​യ്യും. ഇ​ല്ലെ​ങ്കി​ൽ മ​റി​ച്ചാ​യി​രി​ക്കും ഫ​ലം.

7. എ​പ്പോ​ഴും ത​യ്യാ​റാ​യി​രി​ക്കു​ക

എ​ന്തി​നും ഏ​തി​നും എ​പ്പോ​ഴും ത​യ്യാ​റു​ള്ള​വ​രാ​യി​രി​ക്കു​ക. നി​ങ്ങ​ളു​ടെ മ​ടി​യോ മൂ​ഡോ ഒ​രു കാ​ര്യ​വും മാ​റ്റി​വെ​ക്കാ​നും ചെ​യ്യാ​തി​രി​ക്കാ​നും കാ​ര​ണ​മാ​ക​രു​ത്. ഇ​ത് നി​ങ്ങ​ളു​ടെ ക​ഴി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​മ​ല്ല. നി​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത​യും സ​മീ​പ​ന​വും മാ​ത്ര​മാ​ണ് ഇ​തി​നാ​വ​ശ്യം.

8. അ​ൽ​പം കൂ​ടു​ത​ൽ ചെ​യ്യു​ക

ഒ​രു കാ​ര്യം ചെ​യ്യു​മ്പോ​ൾ അ​തി​ൽ അ​ൽ​പം കൂ​ടു​ത​ൽ ചെ​യ്യാ​ൻ നോ​ക്കു​ക. 10 മി​നി​റ്റ് മെ​ഡി​റ്റേ​ഷ​ൻ 12 മി​നി​റ്റ് ചെ​യ്യു​ക. 30 മി​നി​റ്റ് ന​ട​ക്കാ​ൻ പോ​കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​ഞ്ചോ പ​ത്തോ മി​നി​റ്റ് അ​ധി​ക​മാ​യി ന​ട​ക്കു​ക.

9. പ​ഠി​ക്കാ​ൻ ത​യ്യാ​റാ​വു​ക

പ​ഠ​ന​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും ത​യ്യാ​റു​ള്ള മ​ന​സ്സ് നി​ങ്ങ​ളെ എ​പ്പോ​ഴും തു​റ​ന്ന മ​ന​സ്സു​ള്ള​വ​രാ​ക്കി നി​ല​നി​ർ​ത്തു​ന്നു. കൂ​ടാ​തെ പു​തി​യ പു​തി​യ കാ​ര്യ​ങ്ങ​ളും സ്‌​കി​ല്ലു​ക​ളും പ​ഠി​ക്കാ​നും പ​രി​ശീ​ലി​ക്കാ​നും അ​നു​വ​ദി​ക്കു​ന്നു.

10. ശ​ക്ത​മാ​യ വ​ർ​ക് എ​ത്തി​ക്‌​സ്

ചെ​യ്യു​ന്ന ജോ​ലി​യി​ൽ എ​പ്പോ​ഴും ഒ​രു ധാ​ർ​മി​ക​ത സൂ​ക്ഷി​ക്കു​ക. അ​ത് ജോ​ലി​യോ​ട് നി​ങ്ങ​ൾ​ക്കു​ള്ള ആ​ത്മാ​ർ​ത്ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും സൂ​ചി​പ്പി​ക്കു​ന്നു. മാ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​ർ​ക്ക് നി​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യും ന​ൽ​കു​ന്നു.

നി​ങ്ങ​ളു​ടെ ക​ഴി​വു​ക​ളേ​ക്കാ​ൾ നി​ങ്ങ​ളു​ടെ എ​ഫ​ർ​ട്ടും അ​ർ​പ്പ​ണ​ബോ​ധ​വു​മാ​യി​രി​ക്ക​ണം നി​ങ്ങ​ളെ ജ​ഡ്ജ് ചെ​യ്യേ​ണ്ട​ത്. മു​ക​ളി​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ശീ​ല​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വി​തം ന​യി​ക്കാ​ൻ അ​ത് നി​ങ്ങ​ളെ സ​ഹാ​യി​ക്കും.

Tags:    
News Summary - Psychology tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.