മറവി എല്ലായ്പോഴും ഒരു രോഗലക്ഷണമാകണമെന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമേറിയവർക്കും ഒക്കെ എപ്പോഴെങ്കിലും മറവി അനുഭവപ്പെട്ടിട്ടുണ്ടാകാം. എന്നിരുന്നാലും വാർധക്യത്തിൽ മറവി കൂടുതലായി കാണപ്പെടുന്നു.
ജനനം മുതൽ മരണം വരെ നമ്മൾ കണ്ടും കേട്ടും രുചിച്ചും മണത്തും സ്പർശിച്ചും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ തലച്ചോറിൽ ഹൃസ്വ-ദീർഘകാല ഓർമകളായി ശേഖരിക്കപ്പെടുകയും ആവശ്യം വരുമ്പോൾ ഞൊടിയിടയിൽ ഓർത്തെടുക്കാനും കഴിയുന്ന അതിസങ്കീർണവും അത്ഭുതകരവുമായ പ്രതിഭാസമാണ് ‘ഓർമ’. ആകാശത്തിൽ കാണുന്ന കോടാനുകോടി നക്ഷത്രങ്ങൾ പോലെ, ഏകദേശം 8600 കോടി നാഡികോശങ്ങളാൽ നിർമിതമാണ് നമ്മുടെ കൊച്ചുതലച്ചോറ്. ഓരോ നാഡീകോശവും ഏകദേശം 7000ത്തിൽപരം ‘സിനാപ്റ്റിക്’ കണക്ഷനുകളിലൂടെ മറ്റ് നാഡീകോശങ്ങളുമായി പരസ്പരം ഇഴചേർന്നിരിക്കുന്നു. ഈ അത്ഭുത സംവിധാനത്തിലൂടെ ഏകദേശം 25 ലക്ഷം ജി.ബി ഡേറ്റ സൂക്ഷിക്കാനാകും!
ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തലച്ചോറിനും വാർധക്യസഹജമായ മാറ്റങ്ങളുണ്ടാകുന്നു. നാഡീകോശങ്ങൾ ക്രമേണ നശിക്കുന്നതിനാൽ അവയുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. പ്രതിവർഷം ഏകദേശം 0.5 ശതമാനം നാഡീകോശങ്ങൾ നഷ്ടപ്പെടാം. ഓർമ നിലനിർത്തുന്നതിന് ഉതകുന്ന തലച്ചോറിലെ പ്രധാന ഭാഗങ്ങളാണ് ‘ഹിപ്പോകാമ്പസ്’, ‘സെറിബ്രൽ കോർട്ടക്സ്’, പ്രീ ഫ്രോണ്ടൽ കോർട്ടക്സ് എന്നിവ. ഈ ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ നഷ്ടവും പ്രവർത്തനക്ഷമതയിലുണ്ടാകുന്ന കുറവും മറവിക്ക് കാരണങ്ങളാണ്.
മറവി ‘രോഗ’മാകുന്നതെപ്പോൾ
65 വയസ്സിന് മുകളിലുള്ള 40 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മറവികൾ കാണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ബന്ധുമിത്രാദികളുടെ പേരുകൾ മറക്കുക, താക്കോൽ വെച്ച സ്ഥാനം ഓർക്കാൻ കഴിയാതിരിക്കുക, കടയിലെത്തുമ്പോൾ വാങ്ങാനുദ്ദേശിച്ച സാധനം മറക്കുക, പുതുതായി ഓർക്കാൻ ശ്രമിച്ച സ്ഥലപ്പേര് മറക്കുക മുതലായവ സാധാരണ വാർധക്യസഹജമാണ്. എന്നാൽ, സ്വന്തം കുടുംബാംഗങ്ങളുടെ പേര് മറന്നുപോകുക, നിത്യവും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കളുടെ പേര് മറക്കുക, വീട്ടിലേക്കുള്ള വഴി മറക്കുക, മരുന്നുകൾ, ആഹാരം എന്നിവ കഴിച്ചത് മറക്കുക, അസ്വാഭാവികമായ പെരുമാറ്റം എന്നിവയെല്ലാം മറവി ‘രോഗ’മാകുന്നതിന്റെ ലക്ഷണങ്ങളാണ്. മറവിരോഗത്തിന്റെ (ഡിമെൻഷ്യ) പ്രധാന കാരണങ്ങളിലൊന്നാണ് ‘അൾഷിമേഴ്സ്’ രോഗം. ഈ രോഗം തീവ്രമായാൽ നിത്യകർമങ്ങൾ ചെയ്യാനോ സ്വന്തം ശരീരം പോലും പരിപാലിക്കാനോ കഴിയാതാകാം. പരസഹായം കൂടാതെ ജീവിക്കാനാകാതെ പോകും.
മറവി ഒരുപരിധിവരെ പ്രതിരോധിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.