ആപ്പിൾ കടിക്കുേമ്പാൾ രക്തക്കറ കാണുക, പല്ലുതേക്കുേമ്പാൾ മോണയിൽ നിന്ന് രക്തം വരിക എന്നിവയെല്ലാം പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. മോണയിൽ നിന്ന് രക്തം വരുന്നത് മോണരോഗത്തിെൻറ ലക്ഷണമാകാം. അതിനാൽ തന്നെ ഇൗ പ്രശ്നത്തെ ഗൗരവമായി തന്നെ സമീപിക്കേണ്ടതുണ്ട്.
മോണയിൽ നിന്ന് രക്തം വരുന്നെതന്തുകൊണ്ട്
- വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്ഥലമാണ്. ഇൗ അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും.
- ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാൽ
- മോണയിലുണ്ടാകുന്ന അണുബാധ
- ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനം
- കൂടിയ അളവിലുള്ള പുകയില ഉപയോഗം
- ഭക്ഷണ രീതി തുടങ്ങിയവയെല്ലാം മോണയിൽ നിന്ന് രക്തം വരുന്നതിനിടയാക്കും.
ലക്ഷണങ്ങൾ
- പല്ലിന് ഇളക്കം
- മോണക്ക് വീക്കം
- വായ് നാറ്റം
- അപൂർവം ചിലപ്പോൾ മോണയിൽ പഴുപ്പ്
- മോണ വേദന
മോണയിൽ രക്തം വരുന്നത് തടയാനുള്ള വീട്ടു ൈവദ്യം
- ഉപ്പുവെള്ളം െകാണ്ട് വായ കഴുകുക: ഉപ്പ് ആൻറിസെപ്റ്റിക് ഗുണമുള്ളതാണ്. ഇൗ ഗുണങ്ങൾ മോണയിൽ നിന്ന് രക്തം വരുന്നതിനെയും മറ്റ് അണുബാധകളെയും തടയും. ചുടുവെള്ളത്തിൽ ഉപ്പിട്ട് ദിവസം മൂന്നു തവണയെങ്കിലും വായ കഴുകണം.
- തേൻ: കുറച്ച് തേൻ കൈവിരലിലെടുത്ത് മോണയിൽ തടവുക. ഇത് നിത്യേന ചെയ്യണം. തേനിെൻറ ആൻറി ബാക്ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന് രക്ഷിക്കും.
- എണ്ണ: വെളിെച്ചണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് വായ കഴുകുക
- മഞ്ഞൾ: മഞ്ഞൾ പൊടി അൽപ്പം കടുകെണ്ണയിൽ ചാലിച്ച് മോണയിൽ ചെറുതായി തടവുക
ഇവ കൂടാതെ ദിവസവും പല്ലു തേക്കണം. മുധുരമുള്ളതോ പാകം ചെയ്തതോ ആയ ഭക്ഷണം കഴിച്ച ശേഷം പ്രത്യേകിച്ചും. പല്ലുതേക്കുന്നത് സാവധാനത്തിലാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ മോണയിലെ നനുത്ത കലകൾ നശിക്കും. തൈര്, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ മോണയുെട ആരോഗ്യം സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.