വെള്ളം നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ശരീരത്തിലെ വിഷവസ്തുക്കെള പുറംതള്ളാൻ എട്ടു മുതൽ പത്തു ഗ്ലാസ് വെള്ളം വരെ ദിവസവും കുടിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് നല്ലതെന്ന് ചില ന്യൂട്രീഷ്യൻമാർ അഭിപ്രായപ്പെടുന്നു.
ജപ്പാനിലും ആളുകൾ ആരോഗ്യവാൻമാരും അമിതഭാരമില്ലാത്തവരുമായിരിക്കാൻ വേണ്ടി വാട്ടർ തെറാപ്പിയാണ് ശീലിക്കുന്നത്. ചെറിയ വഴികളിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇത് സഹായിക്കും. നിത്യ ജീവിതത്തിലെ വെള്ളത്തിെൻറ ഉപയോഗം ആരോഗ്യസംരക്ഷണത്തിനു കൂടി പ്രയോജനപ്പെടുത്തുന്നത് എങ്ങനെ എന്നാണ് ജപ്പാനീസ് വിദ്യ പറയുന്നത്.
ജപ്പാൻ വാട്ടർ തെറാപ്പി
അന്നനാളമാണ് ഒരുവിധം പ്രശ്നങ്ങളുടെെയല്ലാം കാരണക്കാരൻ. ജപ്പാനീസ് വാട്ടർ തെറാപ്പി നിങ്ങളുടെ ആമാശയത്തെ കഴുകി വൃത്തിയാക്കി ദഹനത്തെ സുഗമമാക്കും. ജപ്പാെൻറ പരമ്പരാഗതമായ ചികിത്സാ വിധിയിൽ ഉണർന്നയുടൻ വെള്ളം കുടിക്കാനാണ് ആവശ്യപ്പെടുന്നത്. പുലർച്ചെയുള്ള ഇൗ സമയം സുവർണ മണിക്കൂറുകൾ എന്നാണ് അറിയപ്പെടുന്നത്. ഇൗ സമയത്ത് വെള്ളം കുടിക്കുന്നത് ഭാരം കുറക്കുകയും ദഹനം സുഗമമാക്കുകയും മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും ശമനമുണ്ടാക്കുമെന്നും ജപ്പാൻ വൈദ്യം പറയുന്നു.
ജപ്പാൻ വാട്ടർ തെറാപ്പിയിലെ നിർദേശങ്ങൾ
ആരോഗ്യകരമായ ജീവിതത്തിന് ജപ്പാൻ വാട്ടർ തെറാപ്പിയിൽ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുണ്ട്. അവ എന്തെന്ന് നോക്കാം.
ജപ്പാനീസ് വാട്ടർ തെറാപ്പിയുടെ ഗുണഫലം
സമ്മർദ്ദം, അമിതഭാരം എന്നിവ കുറക്കും. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും. നിങ്ങൾക്ക് ദിവസം മുഴുവൻ അത് ഉൗർജവും നൽകുകയും ചെയ്യും. ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദത്തിലും ഉറക്കമുണർന്നയുടൻ വെള്ളം കുടിക്കാനാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.