പലരും ദിവസം തുടങ്ങുന്നത് ചായ, കാപ്പി എന്നിവയിൽ നിന്നാണ്. എന്നാൽ, ആരോഗ്യകരമായത് ദിവസവും ഒരു ഗ്ലാസ് വെള്ളത്തില്‍നിന്നും ശീലങ്ങള്‍ തുടങ്ങുന്നതാണ്. അതും ചൂടുവെള്ളമായാല്‍ കൂടുതല്‍ നല്ലത്. ഇനി അൽപം കുരുമുളകുപൊടി ചേര്‍ത്തതോ അല്ലെങ്കിൽ കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളമായാലോ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. വെറുംവയറ്റില്‍ ദിവസവും ഇത് ഒരു ഗ്ലാസ് ശീലമാക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അറിയാം.
- ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കും. കോള്‍ഡ്, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.
- ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിെൻറ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകില്ല.
- വയറും തടിയും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളകിട്ട വെള്ളം. ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്കുന്നതു വഴിയാണ് ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്നത്.
- രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാകാന്‍ സഹായിക്കുന്നു.
- കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കാന് പ്രേരണ നൽകും. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബ്ൾസ്പൂണ് പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതുവഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.