മോദിയുടെ പ്രസംഗത്തിനു പിന്നാലെ പൊണ്ണത്തടി നേരിടാനുള്ള   ടിപ്പുകൾ പങ്കിട്ട് അക്ഷയ് കുമാർ

മോദിയുടെ പ്രസംഗത്തിനു പിന്നാലെ പൊണ്ണത്തടി നേരിടാനുള്ള ടിപ്പുകൾ പങ്കിട്ട് അക്ഷയ് കുമാർ

മുംബൈ: അമിതവണ്ണത്തെ നേരിടാനുള്ള നാല് പ്രധാന ടിപ്പുകൾ സമൂഹ മാധ്യമത്തിൽ പങ്കിട്ട് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിൽ ഉദ്ഘാടനം ചെയ്യവെ രാജ്യത്ത് വർധിക്കുന്ന അമിത വണ്ണത്തെക്കുറിച്ചും ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായതിനു പിന്നാലെയാണ് പ്രസ്തുത പ്രസംഗത്തിന്റെ വിഡിയോക്കൊപ്പം ഡയറ്റ് പ്ലാനുമായുള്ള താരത്തിന്റെ രംഗപ്രവേശനം.

‘എത്ര സത്യം!! വർഷങ്ങളായി ഞാനിതു പറയുന്നു...

പ്രധാനമന്ത്രി തന്നെ ഇത് വളരെ ഉചിതമായി പറഞ്ഞതിനോട് ഇഷ്ടം. ആരോഗ്യമാണ് എല്ലാം. പൊണ്ണത്തടിക്കെതിരായ പോരാട്ടമാണ് ഏറ്റവും ​പ്രധാനം.

1. മതിയായ ഉറക്കം

2. ശുദ്ധവായുവും സൂര്യപ്രകാശവും

3. പാകം ചെയ്യാത്ത ഭക്ഷണം, എണ്ണ കുറക്കുക, നല്ല പഴയ ദേശി നെയ്യിൽ വിശ്വാസമർപ്പിക്കുക.

ഏറ്റവും പ്രധാനമായി…

4. ചിട്ടയായ വ്യായാമം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.

ഇതിൽ എന്നെ വിശ്വസിച്ച് നീങ്ങുക. ജയ് മഹാകാൽ 🙌 @narendramodi’ എന്നായിരുന്നു നടന്റെ പോസ്റ്റ്.


Tags:    
News Summary - Following PM Modi’s speech, Akshay Kumar shares 4 key tips to help tackle rising obesity in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.