ആയുഷിന്‍റെ ഹൃദയം ഇനി മുഹമ്മദ് അലിയിൽ തുടിക്കും; കോഴിക്കോട് വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

ആയുഷിന്‍റെ ഹൃദയം ഇനി മുഹമ്മദ് അലിയിൽ തുടിക്കും; കോഴിക്കോട് വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

കോഴിക്കോട്: അവയവ ദാനത്തിന്‍റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി.

കോഴിക്കോട് താമസിക്കുന്ന ബിഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസ്സുകാരന്റെ ഹൃദയമാണ് വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് അലിയിൽ (49) മാറ്റിവെച്ചത്. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോക്ടർ വി. നന്ദകുമാറിന്‍റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

മുഹമ്മദ് അലിക്ക് ആറു മാസം മുമ്പ് ഹൃദയാഘാതം സംഭവിക്കുകയും അതുവഴി ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ് നിരന്തരം ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്ത് വരുകയായിരുന്നു. തുടർന്നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്.

സർക്കാറിന്റെ മൃതസഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തിയാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ആയുഷിന്‍റെ ഹൃദയം മുഹമ്മദ് അലിയിൽ മാറ്റിവെച്ചത്.

Tags:    
News Summary - Another heart transplant surgery in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.