ആറ് വയസിന് ശേഷവും നിങ്ങളുടെ കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ടോ? കാരണങ്ങളുണ്ട് !

ഉറക്കത്തിൽ കുട്ടികൾ അറിയാതെ മൂത്രമൊഴിച്ച് പോകുന്നത് തെറ്റാണോ? അതും ആറ് വയസിന് മുകളിലുള്ള കുട്ടികൾ. ഒരിക്കലുമല്ല ,പക്ഷെ രണ്ടോ മൂന്നോ വയസുവരെ നമ്മൾ അംഗീകരിച്ച് കൊടുക്കുന്ന ഈ സ്വഭാവ ശീലം അവരുടെ വയസു കൂടുന്നതനുസരിച്ച് മാതാപിതാക്കളിൽ അപമാനമുണ്ടാക്കുന്നുണ്ടെങ്കിൽ കുട്ടികളിലത് വലിയ മാനസിക സമ്മർദ്ദങ്ങളുണ്ടാക്കുന്നുണ്ട്.

പ്രായ പരിധി കഴിഞ്ഞിട്ടും ഈ ശീലം നിയന്ത്രിക്കാൻ സാധിക്കാത്ത കുട്ടികൾ യാഥാർഥത്തിൽ അറിഞ്ഞുകൊണ്ടല്ല ഇങ്ങിനെ ചെയ്യുന്നത്. കൃത്യമായി പറയുകയാണെങ്കിൽ ചില മാനസിക തകരാറുകളാണ് ഇതിന് കാരണം. കൂടാതെ മാതാപിതാക്കളിൽ ഒരാൾക്ക് ഈ ശീലം ഉണ്ടായിട്ടുണ്ടെങ്കിൽ ആ ശീലം കുട്ടിക്ക് ലഭിക്കാനും കാരണമാണ്. അഞ്ച് വയസോടെ തന്നെ കുട്ടികൾ ശുചിമുറി പരിശീലനം നേടിയവരായിരിക്കും. എന്നാൾ ഇത്തരം സന്ദർഭങ്ങളിൽ മൂത്രശങ്കയെ നിയന്ത്രിക്കാനുള്ള കഴിവ് കുട്ടികൾക്ക് ലഭിക്കണമെന്നില്ല.

1.കുട്ടികളിലെ നാഡീവ്യൂഹ വ്യവസ്ഥകൾ താമസിച്ച് വികസിക്കുന്നത്

2.മൂത്ര നാളത്തിലെ അണുബാധ

3.ഹോർമോൺ തകരാറുകൾ

4.പ്രമേഹം

5. മാനസിക പ്രശ്നങ്ങൾ

കൂടുതൽ കുട്ടികളും സ്വന്തമായിതന്നെ ഈ ഒരു അവസ്ഥയെ മറിക്കടക്കാൻ ശ്രമിച്ച് വിജയിച്ചവരാണ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായിവന്നേക്കാം. മൂത്രമൊഴിക്കുമ്പോൾ​ വേദന, അസാധാരണമായ ദാഹം, പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള മൂത്രം, അല്ലെങ്കിൽ കൂർക്കംവലി എന്നിവക്കൊപ്പമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്.

Tags:    
News Summary - Bed wetting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.