മഹാരാഷ്ട്രയിലെ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 7,395 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 7,395 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 644 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,212 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

പുണെ, നാഗ്പൂര്‍, നാഷിക്, സോലാപൂര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഈടാക്കുന്ന തുക സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിച്ചിരുന്നു.

ഏതാനും ആഴ്ചകളായി രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികളുള്ളത്.

Tags:    
News Summary - black fungus cases in maharashtra soar to 7395

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.