21 പേര്‍ക്ക്കൂടി ബ്ലാക്ക് ഫംഗസ് ബാധ; ഉത്തരാഖണ്ഡില്‍ ആകെ മരണം 56 ആയി

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഢൂണില്‍ 21 പുതിയ ബ്ലാക്ക് ഫംഗസ് കേസുകളും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഡെറാഢൂണ്‍ ജില്ലാ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 319 ആയി.

ഇതോടെ, ഉത്തരാഖണ്ഡില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 ഉം, ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 56 ഉം ആയി. ഋഷികേശ് എയിംസില്‍ 31 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, ജീവന്‍രക്ഷാ മരുന്നുകള്‍ ഉത്തരാഖണ്ഡിന് നല്‍കണമെന്ന് നൈനിറ്റാള്‍ ഹൈകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു.

ബ്ലാക്ക് ഫംഗസ് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച കോടതി, മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

Tags:    
News Summary - Black fungus cases in Uttarakhand reach 356

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.