ലണ്ടൻ: കോവിഡ് ബാധിക്കുേമ്പാൾ രോഗബാധിതനായ ഒരാളിൽനിന്ന് വൈറസിെൻറ ആയിരത്തോളം കണികകളാണ് മറ്റൊരാളിലേക്കു പടരുന്നതെന്ന് പഠനം. ഓസ്ട്രിയയിൽ വലിയതോതിൽ കോവിഡ് ബാധിച്ച മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഇത് 'സയൻസ് ട്രാൻസ്ലേഷനൽ മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എച്ച്.ഐ.വി, നോറോവൈറസുകൾ തുടങ്ങിയവയുമായി താരതമ്യംചെയ്യുേമ്പാൾ ഈ തോത് വളരെ കൂടുതലാണ്. എന്നാൽ, കുറഞ്ഞതോതിൽ വൈറസ് കണികകൾ എത്തുന്നവരും രോഗബാധിതരാകുന്നതായി കണ്ടെത്തിയെന്ന് 'ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസി'ലെ ആൻഡ്രിയേസ് ബെർഗ്തലെർ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ വൈറസ് പ്രതിരോധ സംവിധാനങ്ങൾ, പകരുന്ന വഴി, വ്യക്തിയുടെ പ്രതിരോധശേഷി എന്നിവക്ക് നിർണായക സ്ഥാനമുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. വായും മൂക്കും മാസ്ക് ഉപയോഗിച്ച് മറയ്ക്കൽ, സാമൂഹിക അകലം പാലിക്കൽ, മതിയായ വായുസഞ്ചാരമുള്ള മുറികൾ എന്നിവ വൈറസ് ബാധ തടയാനുള്ള പ്രധാന മാർഗങ്ങളാണെന്നും ബെർഗ്തലെർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.