സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 50,053 ആയി.

രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തിന്റെ 10 ശതമാനത്തിലധികവും കേരളത്തിലാണ്.

ഇന്ന് 9066 പേര്‍ക്ക് കോവിഡ് ബാധ

ഇന്ന് 9066 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന 2064 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ജില്ലകളില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം

തിരുവനന്തപുരം 2200

എറണാകുളം 1478

തൃശൂര്‍ 943

കോഴിക്കോട് 801

കോട്ടയം 587

കൊല്ലം 551

പാലക്കാട് 511

കണ്ണൂര്‍ 417

പത്തനംതിട്ട 410

ആലപ്പുഴ 347

മലപ്പുറം 309

ഇടുക്കി 239

വയനാട് 155

കാസര്‍കോട് 118.

Tags:    
News Summary - covid death hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.