നവജാത ശിശുക്കളെ ചുംബിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പഠനം

കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും കുഞ്ഞുമായി അടുത്ത് ഇടപഴകുന്നവരോ നൽകുന്ന ഉമ്മകൾ അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇത് കുഞ്ഞിന് വൈകരിക സ്ഥിരത നല്‍കാന്‍ സഹായിക്കും. പക്ഷെ കുഞ്ഞിന്റെ മുഖത്തും ചുണ്ടുകളിലും ഉമ്മ നൽകുന്നത് അപകടമാണ്.

കുഞ്ഞ് ജനിച്ച് ആദ്യത്തെ മൂന്ന് മാസം അവരുടെ രോഗപ്രതിരോധ ശേഷി വളരെ ദുർബലമായിരിക്കും. അതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. ഇത് കുഞ്ഞുങ്ങളുടെ ജീവന് പോലും ഭീഷണിയാവുമെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.

ആതിഥേയൻ്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ. കുഞ്ഞുങ്ങളിൽ ഇത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നീ അസുഖങ്ങൾക്ക് കാരണമായേക്കാം. മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമല്ലാത്ത ഇ കോളി സ്‌ട്രെയിനുകൾ പോലും ശിശുക്കളിൽ സെപ്‌സിസിനും ന്യുമോണിയയ്ക്കും കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു.

നവജാതശിശുക്കളെ പരിപാലിക്കുമ്പോൾ ശുചിത്വം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുൻപ് കൈകളുടെ ശുചിത്വവും ഉറപ്പുവരുത്തണം. കുഞ്ഞുങ്ങളുടെ കവിളിലും നെറ്റിയിലും ചുണ്ടിലും ചുംബിക്കുന്നതിന് പകരം കുഞ്ഞുങ്ങളുടെ കാലിലോ തലയുടെ പിന്നിലോ ഉമ്മ വെക്കാം. അണുബാധയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളെ സന്ദർശിക്കുമ്പോൾ മാസ്ക് വെക്കാനും നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കുക.

Tags:    
News Summary - do-you-kiss-your-baby-study-explains-why-you-shouldnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.