ന്യൂഡൽഹി: വൈറസ് ബാധ ഗുരുതരമാകാതിരിക്കുകയും ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്താൽ കുട്ടികളിലെ കോവിഡ് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ. മിസോറം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കൂടുതലായി കോവിഡ് വ്യാപനം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ മാർച്ചിനു ശേഷം കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്ക്. മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും കുട്ടികൾ രോഗബാധിതരാകുന്ന സംഭവങ്ങൾ കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചത്തെ കണക്കുകൾ പ്രകാരം മിസോറമിൽ 1502 പേരിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 300 പേരും കുട്ടികളാണ്.
എന്നാൽ, മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ കുറവാണെന്നും വൈറസ് ബാധ ഗുരുതരമാകുന്ന സംഭവങ്ങൾ അത്യപൂർവമാണെന്നും പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് മേധാവി ഡോ. എൻ.കെ അറോറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.