ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ ആഗോള സി.എസ്.ആർ മുഖമായ ആസ്റ്റർ വളന്റിയേഴ്സ് ജി.സി.സിയിലും ഇന്ത്യയിലുമായി സംഘടിപ്പിച്ച ‘ഹാർട്ട് 2 ഹാർട്ട് കെയേഴ്സ് 2023’ന്‍റെ മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിരാലംബരായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഒക്ടോബർ 29ന് സഅബീൽ പാർക്കിൽ നടന്ന സമാപന ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.
ഇന്ത്യയിൽനിന്നും ജി.സി.സി മേഖലയിൽനിന്നുമുള്ള 16,600ലധികം വ്യക്തികളാണ് പരിപാടിയിൽ പങ്കാളികളായത്. രണ്ട് എഡിഷനുകളിലായി 4.05 ദശലക്ഷം ഇന്ത്യൻ രൂപ സംഭാവനയായി ലഭിച്ചു. ഇതുവഴി ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ 50 നിരാലംബരായ കുട്ടികൾക്ക് പീഡിയാട്രിക് കാർഡിയാക് ശസ്ത്രക്രിയകൾ നൽകും.
2023 ഒക്ടോബർ 15 മുതൽ 25 വരെ ലഭിച്ച ആദ്യത്തെ 2,000 രജിസ്ട്രേഷനുകൾക്കുള്ള പ്രത്യേക റാഫിൾ നറുക്കെടുപ്പും സമാപനത്തോടനുബന്ധിച്ച് നടന്നു. യു.എ.ഇയിൽനിന്നുള്ള ഇരുപത് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.