നേ​ര​ത്തേ ഉ​റ​ങ്ങി, കാ​ല​ത്തേ ഉ​ണ​ർ​ന്നാ​ൽ...

രാ​വി​ലെ നേ​ര​ത്തേ എ​ഴു​ന്നേ​റ്റാ​ൽ മൊ​ത്ത​ത്തി​ൽ ഒ​രു ‘​പോ​സി​റ്റീ​വ് വൈ​ബ്’ ആ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കാ​ൻ നേ​ര​ത്തേ ചി​ല പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. വൈ​കു​ന്നേ​രം മു​ത​ൽ പ്ലാ​നി​ങ് വേ​ണ​മെ​ന്ന് ചു​രു​ക്കം.

ഉ​റ​ക്ക​ത്തി​ന്റെ സ​മ​യം കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്താ​ൽ എ​ഴു​ന്നേ​ൽ​ക്കാ​നും ഉ​ഷാ​റു​ണ്ടാ​കും. അ​ധി​കം വൈ​കാ​തെ, നി​ശ്ചി​ത സ​മ​യ​ത്ത് ഉ​റ​ങ്ങി​യാ​ൽ നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കാം.

ഉ​റ​ക്ക​ത്തി​ന് മു​മ്പ് ഫോ​ണി​ൽ കു​ത്തി സ​മ​യം ചെ​ല​വ​ഴി​ച്ചാ​ൽ എ​ഴു​ന്നേ​ൽ​ക്ക​ൽ അ​ൽ​പം ​വൈ​കും. ക​മ്പ്യൂ​ട്ട​റും ടി.​വി​യും ഈ ​സ​മ​യ​ത്ത് വേ​ണ്ട. ഫോ​ണി​ന്റെ​യും മ​റ്റും നീ​ല​വെ​ളി​ച്ചം സ്ഥി​ര​മാ​യി ഉ​റ​ക്ക​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മെ​ലാ​റ്റോ​നി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​യ്ക്കും. ഉ​റ​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​മ്പേ ഫോ​ണെ​ല്ലാം മാ​റ്റി​വെ​ക്ക​ണം.

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​മ്പ് മ​ന​സ്സും ശ​രീ​ര​വും ശാ​ന്ത​മാ​യി​രി​ക്ക​ണം. പെ​ട്ടെ​ന്നു​ള്ള​തും തു​ട​ർ​ച്ച​യാ​യു​ള്ള​തു​മാ​യ ഉ​റ​ക്ക​ത്തി​ന് ശാ​ന്ത​ത​യാ​ണ് ‘മ​രു​ന്ന്’. ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ള​ട​ക്കം സ​മ്മ​ർ​ദ​വും ഉ​ത്ക​ണ്ഠ​യും കു​റ​യ്ക്കും.

മി​ക​ച്ച ഉ​റ​ക്ക​ത്തി​ന് മി​ക​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും വേ​ണം. കി​ട​പ്പു​മു​റി ശാ​ന്ത​മാ​യി​രി​ക്ക​ണം. ന​ല്ല കി​ട​ക്ക​യും ത​ല​യ​ണ​വും ശ​രീ​ര​ത്തി​നും ഉ​റ​ക്ക​ത്തി​നും സ​ഹാ​യ​മേ​കു​ന്ന ഘ​ട​ക​മാ​ണ്. ഉ​റ​ക്കം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ വെ​ളി​ച്ചം മു​റി​യി​​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നും ശ്ര​മി​ക്ക​ണം. സു​ഖ​ക​ര​മാ​യ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ രാ​വി​ലെ ന​വോ​ന്മേ​ഷ​മേ​കും.

രാ​ത്രി വ​യ​റ് നി​റ​ച്ച് ക​ഴി​ച്ചാ​ൽ രാ​വി​​ലെ എ​ഴു​ന്നേ​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കും. കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യും ക​ഫീ​നും കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ഒ​ഴി​വാ​ക്ക​ണം. കാ​പ്പി, ചാ​യ, സോ​ഡ എ​ന്നി​വ ഉ​റ​ക്കം വ​രാ​ൻ ത​ട​സ്സ​മാ​കും. ഹെ​ർ​ബ​ൽ ടീ​യാ​ണ് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ളു​പ്പം ദ​ഹി​ക്കു​​ന്ന​വ ക​ഴി​ക്കാ​ൻ ശീ​ല​മാ​ക്കു​ക. മ​ദ്യ​പാ​ന​മ​ട​ക്ക​മു​ള്ള ദു​ശ്ശീ​ല​ങ്ങ​ളും പു​ല​ർ​ച്ച എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കും.

Tags:    
News Summary - If you sleep early and wake up early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.