കളമശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം പേർ ചികിൽത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പെരിങ്ങഴയിൽ എച്ച്.എം.ടി കോളനി, കുറുപ്ര, പള്ളിലാങ്കര തുടങ്ങിയിടങ്ങളിൽ ഏറെയും സ്ഥിരീകരിച്ചിട്ടുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതിൽ പലരും ആലുവ, എറണാകുളം ഭാഗത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
എന്നാൽ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി അധികൃതരിൽ നിന്നും ലഭിച്ചിട്ടില്ല. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെത്തി കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തു. ഇതിൽ കിണർ വെള്ളം ഉപയോഗിക്കുന്നവരും ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.