കുവൈത്ത് സിറ്റി: ആരോഗ്യസംരക്ഷണത്തിലും ശസ്ത്രക്രിയയിലും നേട്ടം കൈവരിച്ച് കുവൈത്ത്. രാജ്യത്ത് ആദ്യമായി കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ഫർവാനിയ ആശുപത്രിയിലെ ഓർത്തോപീഡിക് വകുപ്പിലെ മൾട്ടി ഡിസിപ്ലിനറി സംഘമാണ് കാൽമുട്ട് മാറ്റി സ്ഥാപിക്കൽ ശസ്ത്രക്രിയയിൽ അപൂർവ നേട്ടം സമ്മാനിച്ചത്.
പൂർണമായും അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചായിരുന്നു ശസ്ത്രക്രിയ. കുവൈത്തിന് പുറമെ മിഡിലീസ്റ്റിലും ആദ്യമാണ് ഇത്തരം ശസ്ത്രക്രിയ. മിഡിലീസ്റ്റിലെ ആദ്യ നേട്ടമാണ് ഫർവാനിയ ആശുപത്രിയിലേതെന്ന് ആശുപത്രി ഡയറക്ടർ ഡോ. അലി അൽ മുതൈരി പറഞ്ഞു.
കാൽമുട്ടുകൾക്ക് കടുത്ത പരിക്കിൽ ബുദ്ധിമുട്ടുന്ന കുവൈത്തിലെ രോഗിക്കാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വേദന അനുഭവപ്പെടാതെ നടക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണ് ഇതെന്നും ഡോ. അലി അൽ മുതൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.