മൈക്രോ എഫ്.യു.ഇ; മുടികൊഴിച്ചിലിന് ആധുനിക പരിഹാരം

മൈക്രോ എഫ്.യു.ഇ; മുടികൊഴിച്ചിലിന് ആധുനിക പരിഹാരം

മുടികൊഴിച്ചിൽ നേരിടുന്നവർക്ക് ആധുനികവും ഫലപ്രദവുമായ മാർഗമാണ് മൈക്രോ ഫോളികുലാർ യൂനിറ്റ് എക്‌സ്‌ട്രാക്ഷൻ (മൈക്രോ എഫ്.യു.ഇ) പ്രക്രിയ. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ മുടി നടൽ പ്രക്രിയ ആഴത്തിലുള്ള പാടുകൾ ഇല്ലാതെയും കൃത്യതയോടെയുള്ള പ്രവർത്തനം കൊണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.

മുടി വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ പ്രിയപ്പെട്ട സംവിധാനമായും മൈക്രോ എഫ്.യു.ഇ പ്രവർത്തിക്കുന്നു. തലയുടെ പിൻഭാഗത്ത് നിന്ന് വേരടങ്ങിയ രോമങ്ങൾ ശ്രദ്ധയോടെ പിഴുതെടുത്ത് മുടിയില്ലാത്ത ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പ്രക്രിയയാണ് മൈക്രോ എഫ്.യു.ഇ. മുടി പിഴുതെടുക്കുന്ന ഭാഗങ്ങളിൽ മറ്റ് സമാന പ്രക്രിയകൾ പോലെ പാടുകൾ ഉണ്ടാവില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.


4 മുതൽ 8 മണിക്കൂറുകൾ എടുത്താണ് ഇതിന്‍റെ പ്രവൃത്തി പൂർത്തിയാക്കുന്നത്. പെട്ടന്ന് തന്നെ പഴരൂപത്തിലേക്ക് മുടിയെ എത്തിക്കാനും പിഴുതെടുത്ത ഭാഗം സുഖം പ്രാപിക്കാനും മൈക്രോ എഫ്.യു.ഇ പ്രക്രിയ ഗുണകരമാണ്. 6 മുതൽ 12 മാസത്തിനുള്ളിൽ നടപ്പെട്ട മുടികൾ മറ്റ് മുടികളുമായി ചേർന്ന് വളർന്നു പാകമാകും. മൈക്രോ എഫ്.യു.ഇ കൂടുതൽ വ്യത്യസ്തമാക്കുന്നത് അതിന്‍റെ കൃത്യതയും പ്ലാന്‍റ് ചെയ്യുന്നവരുടെ സുഖസൗകര്യങ്ങളിലുള്ള പരിഗണനയുമാണ്. മുടി പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ച സംവിധാനമാണ് മൈക്രോ എഫ്.യു.ഇ.

ഡോ. മുകേഷ് ജെ. ബാത്ര

(ഡെർമറ്റോളജിസ്റ്റ് വിദഗ്ദൻ\ കോസ്മെറ്റോളജിസ്റ്റ് ആൻഡ് ഹെയർ ട്രാൻസ് പ്ലാന്‍റ് സർജൻ (ലണ്ടൻ) 1746 4848 ഹിദ്ദ്)

Tags:    
News Summary - Micro FUE; A modern solution to hair loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.