ഓസ്ലോ: ഫൈസർ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പ്രായമായ ചില രോഗികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി നോർവേ ആരോഗ്യ വകുപ്പ്. 33 പേരുടെ മരണത്തിന് വാക്സിനേഷനുമായി നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.
'കുത്തിവെപ്പിനേക്കാൾ മിക്ക രോഗികൾക്കും കോവിഡ് വൈറസാണ് ഏറ്റവും അപകടമെന്നത് വ്യക്തമാണ്. മരിച്ച രോഗികൾക്കെല്ലാം തന്നെ ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ആളുകൾ വാക്സിൻ മൂലമാണ് മരണപ്പെട്ടതെന്ന് ഞങ്ങൾക്ക് പറയാനാകില്ല' -നോർവീജിയൻ മെഡിസിൻസ് ഏജൻസി ഡയറക്ടർ സ്റ്റൈനർ മാഡ്സെൻ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച വരെ നോർവേയിൽ ഫൈസറും ബയോഎൻടെക്കും നൽകിയ വാക്സിനുകൾ മാത്രമായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്. ഫൈസർ കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ 23ഒാളം പേർ മരിച്ചതായും ചിലർ രോഗബാധിതരായതായും കഴിഞ്ഞ ദിവസം നോർവേ സർക്കാർ അധികൃതരാണ് അറിയിച്ചത്. പിന്നാലെ പത്തുപേർ കൂടി മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ ഭൂരിഭാഗവും 80ന് മുകളിൽ പ്രായമുള്ളവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.