കുട്ടികളിൽ പൊണ്ണത്തടി കൂടുന്നു; വില്ലൻ ഭക്ഷണ ശീലമോ?

യു​വ​തി​ക​ളി​ൽ 20.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 24 ശ​ത​മാ​ന​മാ​യും യു​വാ​ക്ക​ളി​ൽ​ 18.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 22.9 ശ​ത​മാ​ന​മാ​യു​ം പൊണ്ണത്തടി​ വ​ർ​ധ​ിച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഞ്ചു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി വ​ർ​ധി​ക്കു​ന്ന​താ​യി ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ (എ​ൻ.​എ​ഫ്.​എ​ച്ച്.​എ​സ്​) റി​പ്പോ​ർ​ട്ട്. 2.2 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 3.4 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.കു​ട്ടി​ക​ളെ കൂ​ടാ​തെ യു​വ​തി-​യു​വാ​ക്ക​ളി​ലും പൊ​ണ്ണ​ത്ത​ടി കൂ​ടി​യി​ട്ടു​ണ്ട്. യു​വ​തി​ക​ളി​ൽ 20.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 24 ശ​ത​മാ​ന​മാ​യും യു​വാ​ക്ക​ളി​ൽ​ 18.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 22.9 ശ​ത​മാ​ന​മാ​യു​മാ​ണ്​ വ​ർ​ധ​ന. രാജ്യവ്യാപകമായി 2015നും 2016​നും ഇ​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ ഫ​ല​മാ​ണ്​ എ​ൻ.​എ​ഫ്.​എ​ച്ച്.​എ​സ്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്.

ഇ​തി​ൽ മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്​, ഉ​ത്ത​ർ​പ്ര​ദേ​ശ്​, പ​ശ്ചി​മ ബം​ഗാ​ൾ, ത്രി​പു​ര, മി​സോ​റം, ആ​ന്ധ്ര​പ്ര​ദേ​ശ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ല​ക്ഷ​ദ്വീ​പ്​, ഡ​ൽ​ഹി, ജ​മ്മു-​ക​ശ്​​മീ​ർ, ല​ഡാ​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ഞ്ചു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. ഗോ​വ, ത​മി​ഴ്​​നാ​ട്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ദാ​ദ്ര ആ​ൻ​ഡ്​ നാ​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ദി​യു എ​ന്നീ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ പൊ​ണ്ണ​ത്ത​ടി കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​വും വ്യാ​യാ​മ​ത്തി​െൻറ അ​ഭാ​വ​വു​മാ​ണ്​​ പൊ​ണ്ണ​ത്ത​ടി​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​​​ പോ​പു​ലേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ പൂ​നം മു​ദ്ര​ജ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ ഇ​ന്ത്യ​യി​ൽ പൊ​ണ്ണ​ത്ത​ടി വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി​യ​തെ​ന്നും രാ​ജ്യ​ത്തെ സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ജ​ന​ങ്ങ​ളി​ൽ പൊ​ണ്ണ​ത്ത​ടി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു.എ​ന്നാ​ൽ, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പൊ​ണ്ണ​ത്ത​ടി​ക്ക്​ കാ​ര​ണ​മ​ല്ലെ​ന്ന​ വി​ല​യി​രു​ത്ത​ലും ചി​ല വി​ദ​ഗ്​​ധ​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Obesity increases in children; Is the villain eating habit?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.