മുതിർന്ന എപ്പിഡമോളജിസ്റ്റിനെ തിരുത്തി കേന്ദ്രത്തിെൻറ കോവിഡ് പ്രതിരോധ ദൗത്യത്തിെൻറ ഉപദേശകൻ ഡോ. വി.കെ പോൾ. ഒമിക്രോൺ ജലദോഷം പോലെയുള്ള പകർച്ചവ്യാധിയാണെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ എപിഡമോളജിസ്റ്റായ ഡോ. ജയപ്രകാശ് മുളിയിൽ പറഞ്ഞിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് വി.കെ പോൾ രംഗത്തെത്തിയിരിക്കുന്നത്.
'ഒമിക്രോൺ സാധാരണ ജലദോഷമല്ല. ഒമിക്രോൺ ജലദോഷം പോലെ നിസാരമാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. ഒമിക്രോണിനെ അതിവേഗം പിടിച്ചുകെേട്ടണ്ടതുണ്ട്' -വി.കെ പോൾ പറഞ്ഞു.
വാക്സിനേഷനാണ് കോവിഡ് പ്രതിരോധത്തിെൻറ പ്രധാനമാർഗമെന്നും മാസ്ക് ധരിക്കുന്നതും വാക്സിനെടുക്കുന്നതും ജാഗ്രതയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഒാഫ് െമഡിക്കൽ റിസർച്ചിെൻറ (െഎ.സി.എം.ആർ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപിഡമോളജിയുടെ ശാസ്ത്രീയ ഉപദേശക സമിതി അധ്യക്ഷനാണ് ഡോ.ജയപ്രകാശ് മുളിയിൽ. കോവിഡിെൻറ ഡൽറ്റ വക ഭേദത്തേക്കാളും അപകടം കുറഞ്ഞതാണ് ഒമിക്രോണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.
ഡൽറ്റ വകഭേദത്തേക്കാളും വ്യാപനശേഷിയുള്ള ഒമിക്രോണെന്നും എന്നാൽ അപകടസാധ്യത കുറവാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വളരെ കുറച്ചാളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരികയെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡോ. മുളിയിൽ പറഞ്ഞിരുന്നു. നമ്മുടെ മാനസികനിലയാണ് മാറേണ്ടതെന്നും നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ് ഒമിക്രോണെന്നും ഡോ. മുളിയിൽ അേതാടൊപ്പം പറഞ്ഞിരുന്നു.
എന്നാൽ, ഒമിക്രോണിെൻറ അത്ര നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്രത്തിെൻറ കോവിഡ് പ്രതിരോധ ഉപദേശകൻ ഡോ. വി.കെ പോൾ പറയുന്നത്. രോഗബാധ രാജ്യത്താകെ കുതിച്ചു കയറുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യ സംവിധാനം ആകെ തകരുമെന്നും ഗൗരവത്തോെടയാണ് ഒമിേക്രാണിനെ കൈകാര്യം ചെയ്യേണ്ടതെന്നും ഡോ. പോൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.