തിരുവനന്തപുരം: സർക്കാർ ലാബുകളുടെ ശേഷി വർധിപ്പിച്ചും ഷിഫ്റ്റുകളുടെ എണ്ണം കൂട്ടിയും കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള ലക്ഷ്യം സാധ്യമാവാതെ വന്നതോടെ കോവിഡ് പരിശോധന പുറംകരാറിലേക്ക്. ജില്ലകളിൽ ആർ.ടി.പി.സി.ആർ പരിശോധന സൗകര്യമുള്ള മൊബൈൽ ലാബുകൾ വിന്യസിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് കരാർ നൽകി സർക്കാർ ഉത്തരവിറക്കി. മൂന്ന് മാസത്തേക്ക് നൽകുന്ന കരാർ ആവശ്യമെങ്കിൽ ദീർഘിപ്പിക്കും. സർക്കാർ സംവിധാനങ്ങൾക്ക് പുറമേയാണ് ജില്ല മെഡിക്കൽ ഒാഫിസർമാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ ഏജൻസിയുടെ മൊബൈൽ ലാബുകൾ വിന്യസിക്കുക. പുതിയ പരിശോധന പ്രോേട്ടാകോൾ പ്രകാരം കൂടുതൽ വിഭാഗങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിേശാധന വ്യവസ്ഥ ചെയ്തിരുന്നു. സർക്കാർ ലാബുകളിൽ രണ്ടാം ഷിഫ്റ്റ് ഏർപ്പെടുത്തിയാലും ഇത്രയധികം പരിശോധനകൾ പ്രായോഗികമല്ല.
സ്വകാര്യ ഏജൻസിയുമായി കേരള മെഡിക്കൽ സർവിസസ് േകാർപറേഷൻ ലിമിറ്റഡാണ് കരാർ ഒപ്പുവെച്ചത്. സാമ്പിളെടുത്ത് 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നതടക്കം വിവിധ നിബന്ധനകൾ കരാറിലുണ്ട്. സർക്കാർ ആശുപത്രികളിൽനിന്നും മറ്റ് സർക്കാർ സംവിധാനങ്ങളിൽനിന്നും നിർദേശിക്കുന്നവരെയാണ് സ്വകാര്യ മൊബൈൽ ലാബുകളിൽ പരിശോധനക്ക് വിധേയമാക്കുക. സൗജന്യ നിരക്കിലാണ് പരിേശാധന. ഇക്കാര്യം ഉറപ്പുവരുത്തുന്നിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയുന്നതിനും ആരോഗ്യവകുപ്പിെൻറ പരിശോധനയുണ്ടാകും.
പ്രതിദിനം 2000 പരിശോധനകൾ നടത്താൻ ശേഷിയുള്ളവയായിരിക്കണം ലാബുകളെന്നതാണ് പ്രധാന വ്യവസ്ഥ. പ്രതിദിനം ചുരുങ്ങിയത് 1800 പരിശോധന നടത്തണം. ഞായറാഴ്ചകളിലുൾപ്പെടെ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചരവരെയാണ് ഇവ പ്രവർത്തിക്കേണ്ടത്. വിമാനത്താവളങ്ങളുള്ള ജില്ലകളിൽ വിദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധനയും സ്വകാര്യ ലാബുകൾ നടത്തണം. പരിശോധനക്കെത്തുന്നവരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കണം. എന്നാൽ ഇൗ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്. മൊബൈൽ ലാബുകെള മറ്റ് ആവശ്യങ്ങൾക്കായി വിന്യസിക്കണമെങ്കിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷെൻറ അനുമതി വാങ്ങണമെന്നും കരാർ വ്യവസ്ഥകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.