മലപ്പുറം: പ്രസവം സുഗമമാക്കുന്നതിനും പ്രസവശേഷം കുഞ്ഞുങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ഗര്‍ഭകാല സ്കാനിങ്ങുകള്‍ കൃത്യമായ ഇടവേളകളില്‍ അനിവാര്യമാണെന്ന് ഗൈനക്കോളജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സറീന ഗില്‍വാസ്. ഫീറ്റല്‍ മെഡിസിന് വിദഗ്ധരുടെ ദേശീയ സെമിനാര്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പെരിന്തല്‍മണ്ണ ഗൈനക്കോളജി സൊസൈറ്റിയും എ.ആര്.എം.സി ആശുപത്രിയും ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്.പെരിന്തല്‍മണ്ണ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഫീറ്റൽ മെഡിസിന് വിദഗ്ധൻ ഡോ. സുരേഷ് (ചെന്നൈ), പെരിന്തല്‍മണ്ണ എ.ആര്.എം.സി ഏജീസ് ആശുപത്രി ഫീറ്റല്‍ മെഡിസിൻ വിഭാഗം തലവൻ ഡോ. സിനീഷ്കുമാര്‍, എ.ആര്.എം.സി സി.ഇ.ഒ വി. കൃഷ്ണകുമാര്‍, ഡോ. നിലാര്‍ മുഹമ്മദ്, ഡോ. സിനീഷ് എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.