സെപ്റ്റംബർ 29നാണ് ലോക ഹൃദയദിനം. ഓരോ വർഷവും 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും (സി.വി.ഡി) അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
Advanced Heart Clinic എന്ന സങ്കൽപം ആസ്റ്റർ ഹോസ്പിറ്റൽ മുന്നോട്ടുവെക്കുന്നതും ഇതുകൊണ്ടാണ്. ഇത്തവണ ലോക ഹൃദയദിന തീം ഊന്നിപ്പറയുന്നത് ‘ഹൃദ്രോഗങ്ങളുടെ സൂചനകൾ മനസ്സിലാക്കാൻ ആളുകളെ പ്രാപ്തരാക്കൂ, അങ്ങനെ അവർക്ക് അത്തരം ദുരന്തം ഒഴിവാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാനാകും’ എന്നാണ്. ഇതിനായി ആദ്യം അറിയേണ്ടത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണെന്നാണ് ഡോക്ടർ യോഗീശ്വരി പറയുന്നത്. പാരമ്പര്യത്തിലൂടെ, പ്രമേഹം, രക്താതിമർദം, ഉയർന്ന കൊളസ്ട്രോൾ, ഉദാസീനമായ ജീവിതശൈലി, ഉയർന്ന യൂറിക് ആസിഡ്, വൃക്കരോഗം എന്നിങ്ങനെയുള്ള അസുഖങ്ങളുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയമിടിപ്പ് വ്യത്യാസപ്പെടുക/തലകറക്കം, കഠിനമായ നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ അപകടസാധ്യത കുറക്കുന്നതിന്, സ്ക്രീൻ ചെയ്യുന്നതിനായി നിങ്ങൾ എത്രയും വേഗം കാർഡിയോളജിസ്റ്റിനെ സമീപിക്കേണ്ടതുണ്ട്. യു.എ.ഇയിലെ ‘Advanced Heart Clinic’ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടർ സച്ചിൻ പറയുന്നത് മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങൾ ഉള്ളതിനാൽ അതിജീവനത്തിന്റെ തോത് വർധിച്ചു എന്നാണ്. അതിജീവിച്ചവരിൽ ചിലർക്ക് ഹൃദയാഘാതത്തിന് ശേഷം ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളും ഉണ്ടാകുന്നു.
ഈ രോഗികളിൽ പലർക്കും മാർഗനിർദേശ മെഡിക്കൽ തെറപ്പി ലഭിക്കുന്നില്ല. ഇതിനായാണ് സ്വകാര്യ മേഖലയിലെ ഹോസ്പിറ്റലിൽ ഇത്തരത്തിലുള്ള ഹാർട്ട് ക്ലിനിക്കിനെ കുറിച്ച് ചർച്ച ചെയ്യുന്നതും നടപ്പാക്കുന്നതും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദയസ്തംഭന രോഗികളുടെ ചികിത്സക്കായി പുതിയ മരുന്നുകൾ അംഗീകരിച്ചിട്ടുണ്ട്. ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട് ക്ലിനിക്കിലെ ഡോക്ടർമാരുടെ ശ്രമം എന്തെന്നാൽ ഹൃദയസ്തംഭനത്തിന്റെ ശരിയായ രോഗനിർണയം എത്രയും വേഗം നടത്തുകയും രോഗികൾക്ക് മികച്ച ചികിത്സ നൽകുകയും ചെയ്യുക എന്നതാണ്. രോഗികളെ അന്താരാഷ്ട്ര നിലവാരത്തിൽ നന്നായി ചികിത്സിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഡോക്ടർ മാലിക് പറയുന്നതും അഡ്വാൻസ്ഡ് ഹാർട്ട് ക്ലിനിക്കിനെ കുറിച്ചാണ്. ഹൃദയസ്തംഭനത്തിനുള്ള നിരവധി പുതിയ ചികിത്സകൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലഭ്യമാണ്.
ഇത് രോഗികൾക്ക് വലിയ ആശ്വാസം നൽകുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും മരണസാധ്യത കുറക്കുകയും ചെയ്തു. ഹൃദയസ്തംഭന ചികിത്സയിൽ പരിചയസമ്പന്നരായ സ്പെഷ്യലിസ്റ്റുകളുടെ ഇടക്കിടെയുള്ള നിരീക്ഷണത്തോടെയും മേൽനോട്ടത്തിലും അത്തരം ചികിത്സകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കേണ്ടതുണ്ട്.
ഹൃദയസ്തംഭനമുള്ള രോഗികൾക്ക് ശരിയായ ചികിത്സ നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, ഹൃദ്രോഗ വിദഗ്ധർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഞങ്ങളുടെ ഉയർന്ന പരിചയസമ്പന്നരായ ടീമിനെ കണക്കാക്കിയാണ് ആസ്റ്റർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് ഹാർട്ട് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചത്.
ഈ സൗകര്യം ഏറ്റവും പുതിയ സാങ്കേതികവിദ്യയും മരുന്നുകളും ഉപയോഗിച്ച് സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ ഹൃദയസ്തംഭനത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള രോഗികൾക്ക് വ്യക്തിഗത പരിചരണം നൽകുന്നതിന് ഉതകുന്ന തരത്തിലുള്ളതാണ്. അന്താരാഷ്ട്രതലത്തിൽ, ഇത്തരം സമർപ്പിത ഹാർട്ട് ക്ലിനിക്കുകൾ ഹാർട്ട് ഫെയ്ലിയർ മാനേജ്മെന്റിന്റെ ശരിയായ ഉപയോഗവും വിജയവും വളരെയധികം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ ലോക ഹൃദയദിനത്തിൽ ഈ പ്രോഗ്രാമിൽ ആസ്റ്റർ വളരെ ശുഭപ്രതീക്ഷയർപ്പിക്കുന്നു. രോഗികൾക്ക് താങ്ങാനാവുന്ന ചെലവിൽ സമഗ്രവും ഫലപ്രദവുമായ പരിചരണം നൽകുന്നതിന് ഇതുമൂലം സാധിക്കും. ഇതിനായി സുസജ്ജമായ ആസ്റ്റർ ടീമിന്റെ സഹായം ലഭിക്കുന്നതിനായി 044400500ലേക്ക് വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.