മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ (പി.എച്ച്.സി) ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി മരുന്നാണ് ആശുപത്രികളിലുള്ളത്. വാർഷിക ഇൻഡന്റ് അനുസരിച്ചാണ് ആശുപത്രികളിൽ മരുന്ന് വിതരണം ചെയ്യുന്നത്. മുൻവർഷത്തെ ഔട്ട് പേഷ്യന്റ് (ഒ.പി), ഇൻ പേഷ്യന്റ് (ഐ.പി) രോഗികളുടെ എണ്ണവും വിതരണം ചെയ്ത മരുന്നുകളുടെ തോതും കണക്കാക്കിയാണ് വാർഷിക ഇൻഡന്റ് തയാറാക്കുന്നത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആവശ്യപ്പെടുന്ന മരുന്നിന്റെ 60 ശതമാനം മരുന്നാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ മുഖേന വിതരണം ചെയ്യുന്നത്. ഇതുവരെ 30 ശതമാനം മാത്രമാണ് വിതരണം ചെയ്തത്. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ടെൻഡർ വിളിച്ചാണ് മരുന്ന് സംഭരിക്കുന്നത്. ഇത്തവണ ടെൻഡർ നടപടി അനന്തമായി നീണ്ടതാണ് മരുന്നുക്ഷാമത്തിന് കാരണമായത്.
കുട്ടികളുടെ പനിക്കും ചുമക്കുമുള്ള സിറപ്പ് ഉൾപ്പെടെ കുറവാണ്. വൃക്കരോഗികളുടെയും എയ്ഡ്സ് രോഗികളുടെയും മരുന്നിനും ക്ഷാമമുണ്ട്. മാനസികാരോഗ്യ പദ്ധതിക്ക് കീഴിലുള്ള മരുന്ന് വിതരണവും നിലച്ച മട്ടാണ്. ആരോഗ്യ സ്ഥാപനങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതം ഉപയോഗിച്ച് മരുന്ന് വാങ്ങാറുണ്ട്. എന്നാൽ, മരുന്നുകളുടെ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.