പുതുവർഷത്തെ പുതിയ സാധ്യതകൾക്കും പുതുക്കലുകൾക്കുമുള്ള അവസരമായി നാം കണക്കാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ജീവിതശൈലി സ്വീകരിക്കണമെന്നും പുതിയ കുറെ കാര്യങ്ങൾ ചെയ്യണമെന്നും അല്ലെങ്കിൽ ഇന്നയിന്ന ദുശീലങ്ങൾ ഒഴിവാക്കണം എന്നൊക്കെ വർഷാരംഭത്തിൽ തീരുമാനമെടുക്കുന്നവർ ഏറെയാണ്. ഇതിെൻറ പരാജയ നിരക്ക് 80 മുതൽ 90 ശതമാനം വരെയാണെന്ന് പറയപ്പെടുന്നു. മിക്കവർക്കും ഒരു മാസം കഴിയുന്നതോടെ ദൃഢനിശ്ചയം നഷ്ടപ്പെടുന്നു! കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ പ്രശ്നം വ്യക്തികളുടേതു മാത്രമായിരിക്കില്ല. ഇത്തരം ഒരു സമ്പ്രദായത്തിേൻറതു തന്നെയാവാം. പഴയ രീതികൾ ഉപേക്ഷിച്ചു ഈ വർഷം പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
- ഒരു വർഷത്തേക്ക് കാര്യങ്ങളെകുറിച്ച് പ്ലാൻ ചെയ്യുന്നതിനു പകരം ദിനേന ചെയ്യാനുള്ള കാര്യങ്ങൾ ലക്ഷ്യമിടുക. വിരസത ഇല്ലാതിരിക്കാനും ലക്ഷ്യങ്ങൾ മെച്ചപ്പെടുത്താനും അപ്പോൾ അവസരമുണ്ട്. വലിയ മാറ്റങ്ങൾ ചെറിയ ചുവടുവെപ്പുകളിലൂടെയാണ് തുടങ്ങുന്നത്. ആവർത്തനം ഒരു ശീലമായി മാറുന്നു.
- 'പ്രശ്നങ്ങളിലേക്ക് നയിച്ച അതെ ചിന്താതലത്തിൽ നിന്നുതന്നെ അതിനെ പരിഹരിക്കാൻ കഴിയില്ല'എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്. നമ്മളുടെ സ്വഭാവവും ശീലങ്ങളും മാറുന്നതിനു മുൻപ് മാറേണ്ട ബോധവും വിശ്വാസങ്ങളും ഉണ്ടാവും. പോയകാലത്തെ പ്രയാസങ്ങളിൽനിന്നും വേദനകളിൽനിന്നും സുഖപ്പെടാൻ കഴിയുമ്പോഴാണ് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നത്.
- ലക്ഷ്യം സുഗമമാക്കുന്നതിന് സഹായിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് മറ്റൊന്ന്. നിശ്ചിത പ്രവൃത്തിക്ക് ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി സജ്ജമാക്കുക, അതിനുള്ള സമയവും സ്ഥലവും തീരുമാനിക്കുക തുടങ്ങിയവ . ഇതിന് ഇപ്ലിമെേൻറഷൻ ഇൻറൻഷൻ(Implementation intention) എന്ന് പറയുന്നു. ഇതിൽ മറ്റുള്ളവരെ കൂടി ഉൾപ്പെടുത്താം. ഉദാഹരണം: വ്യായാമം.
- ഫലത്തിന് പകരം പ്രയത്നത്തെ അഭിനന്ദിക്കാം. ഉദാഹരണത്തിന് -ഇന്നയിന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഞാൻ ശരിയായ ദിശയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. വീഴ്ചകൾക്ക് പകരം ശരിയായി ചെയ്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരെ എത്ര അഭിനന്ദിച്ചാലും അവരോട് വിട്ടുവീഴ്ചകൾ ചെയ്താലും സ്വന്തത്തോട് ആ സമീപനം പലർക്കും കഴിയാറില്ല. അതിനാൽ നിങ്ങളോട് നല്ല രീതിയിൽ പെരുമാറുക, സ്വയം പ്രോത്സാഹിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.