ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ 2019തോടെയാണ് ഇന്ത്യയിലേക്കുള്ള വരവറിയിച്ചത്. സെൽറ്റോസ് എന്ന എസ്.യു.വി വാഹനമാണ് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലേക്ക് കിയ അവതരിപ്പിച്ചത്. ആ മിഡ് സൈസ് എസ്.യു.വി വാഹനം വിപണി പിടിച്ചതോടെ 7 സീറ്റർ വാഹനമെന്ന സെഗ്‌മെന്റിലേക്ക് കിയ പ്രവേശിച്ചു.
മാരുതി സുസുക്കിയുടെ എർട്ടിഗ പോലുള്ള ശക്തമായ എതിരാളികളുള്ള ഇന്ത്യൻ വിപണിയിലേക്കുള്ള കാരൻസിന്റെ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ 3 വർഷം പിന്നിടുമ്പോൾ 2 ലക്ഷം ഉപഭോക്താക്കളെ സമ്പാദിച്ചു കൊണ്ടാണ് കിയ കാരൻസിന്റെ വിജയം. ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ എം.പി.വിയായ മരാസോയെ പരാജയപ്പെടുത്തിയാണ് കിയ ഈ നേട്ടം കൈവരിച്ചത്.
പ്രീമിയം രൂപത്തിലാണ് കാരൻസിന്റെ ആന്തരിക രൂപം. അകത്തെ കാഴ്ചയും ഏറെ വിശാലമാണ്. 3മത്തെ നിരയിൽ വരെ എ.സിവെന്റുകളുള്ള കാരൻസിന് ഏറെ പ്രത്യേകതകുകളുണ്ട്. ടൂറിസ്റ്റ് മേഖലയിലെ ആവിശ്യങ്ങൾക്കായും കാരൻസിനെ കൂടുതലായും ഉപയോഗിക്കുന്നുണ്ട്.
ജൂൺ മാസത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക് കാരൻസിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ഹെഡ് ലൈറ്റിലും ഡേടൈം റണ്ണിങ് ലാമ്പിലും ചെറിയ മാറ്റങ്ങളുണ്ടാകും. എൽ.ഇ.ഡി ലൈറ്റ് ബാർ കണക്ട് ചെയ്യുന്ന ടെയിൽ ലാമ്പുകളാക്കും വാഹനത്തിലുണ്ടാകുക. നിലവിലെ കാരൻസിലുള്ള 16 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ്‌വീലുകളും വാഹനത്തിലുണ്ടാകും എന്ന പ്രതീക്ഷിക്കാം. കാരൻസിന്റെ പുറം ഭാഗത്തെ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ സ്പൈ ഷോട്ടുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. എങ്കിലും ഇന്റീരിയറിൽ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഉൾപ്പെടെയുള്ള കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾക്ക് അടിയിലായിട്ടാവും വാഹനത്തിന്റെ ബാറ്ററി സജ്ജീകരിക്കുന്നത്. നിലവിൽ 1493 സി.സിയിൽ 1 .5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് കാരൻസിനുള്ളത്. 157 ബി.എച്ച്.പി കരുത്തും 253 എൻ.എം മാക്സിമം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ കിയ കാരൻസിന് 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. വരാനിരിക്കുന്ന ഇലക്ട്രിക് വകഭേദത്തിന് വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.