ഹോളി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒല; 26,000 രൂപവരെ വിലക്കിഴിവിൽ വാഹനം സ്വന്തമാക്കാം

ഹോളി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒല; 26,000 രൂപവരെ വിലക്കിഴിവിൽ വാഹനം സ്വന്തമാക്കാം

വെദ്യുത ഇരുചക്ര വാഹനങ്ങളിൽ വിപ്ലവം സൃഷ്ട്ടിച്ച ഇന്ത്യൻ കമ്പനിയാണ് ഒല ഇലക്ട്രിക്. 2018ൽ അവതരിപ്പിച്ച വൈദ്യുത വാഹനത്തിന് ഇന്നും ഡിമാൻഡ് ഏറെയാണ്. ഹോളി ഫ്ലാഷ് വിൽപ്പനയുടെ ഭാഗമായി ഇപ്പോൾ വമ്പൻ ഓഫറുകളാണ് ഒല പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോളി ഫ്ലാഷ് വിൽപ്പനയിൽ ഒല എസ് 1 എയറിന് 26,750 രൂപയും എസ് 1 എക്സ്+ (ജെൻ 2) വിന് 22,000 രൂപയുമാണ് കമ്പനി വിലക്കിഴിവ് നൽകുന്നത്. കൂടാതെ ഏറ്റവും പുതിയ എസ് 1 വാഹനമുൾപ്പെടെ ജെൻ 2, ജെൻ 3 വാഹനങ്ങൾക്കും 25,000 രൂപവരെയുള്ള ഡിസ്‌കൗണ്ട് കമ്പനി നൽകുന്നുണ്ട്. 69,999 രൂപ മുതൽ 1,89,999 രൂപവരെയാണ് ഒല സെഗ്‌മെന്റിലെ വാഹനങ്ങളുടെ എക്സ് ഷോറൂം വില. ഒല എസ് 1 എയറിന്റെ പ്രാരംഭ വില 89,999 രൂപയും എസ് 1 എക്സ്+ (ജെൻ 2 ) 82,999 രൂപയുമാണ് എക്സ് ഷോറൂം വില.

ഈ ഓഫറുകൾ കൂടാതെ 10,500 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ഒല വാഹന ഉടമകൾക്ക് നൽകുന്നുണ്ട്. കൂടാതെ പുതിയ ഉപഭോക്താവിന് 2,999 രൂപ വിലവരുന്ന 'മൂവ് ഒ.എസ്+' അപ്‌ഡേഷൻ സൗജന്യമായും വാഹനത്തിന്റെ അധിക വാറന്റിയുടെ തുകയിൽ നേർ പകുതി ഡിസ്‌കൗണ്ടും ഒല നൽകുന്നു.

ജെൻ 3 ഫ്ലാഗ്ഷിപ് എസ് 1 പ്രൊ+, 5.3kWh സ്കൂട്ടറിന് 1,85,000 രൂപയും 4kWh ബാറ്ററി സ്കൂട്ടറിന് 1,59,999 രൂപയുമാണ് എക്സ് ഷോറൂം വില. ഒല എസ് 1 പ്രൊ 4kWh, 3 kWh എന്നി രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. 1,54,999 രൂപയും 1,29,999 രൂപയുമാണ് എസ് 1 പ്രൊ സ്കൂട്ടറിന്റെ പ്രാരംഭ വില.

ഒല എസ് 1 എക്സ് 2kWh വാഹനത്തിന് 89,999 രൂപയും, 3kWh വാഹനത്തിന് 1,02,999 രൂപയും, 4kWh വാഹനത്തിന് 1,19,999 രൂപയുമാണ് എക്സ് ഷോറൂം വില. കൂടാതെ 4kWh ബാറ്ററി പാക്കുള്ള എസ് 1 എക്സ്+ വാഹനത്തിന് 1,24,999 രൂപയാണ് എക്സ് ഷോറൂം വില. ഒലയുടെ ഏറ്റവും പുതിയ ജെൻ 3 സ്‌കൂട്ടറുകൾക്ക് 1,49,999 രൂപയാണ് പ്രാരംഭ വില. 

Tags:    
News Summary - Ola announces Holi Flash Sale; Get a vehicle at a discount of up to Rs 26,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.