representative image    

2021 ജനുവരി ഒന്ന്​ മുതൽ വാഹനങ്ങളിൽ ഫാസ്​ടാഗ്​ നിർബന്ധം

ന്യൂഡൽഹി: 2021 ജനുവരി ഒന്ന്​ മുതൽ നാല്​ ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക്​ ഫാസ്​ടാഗ്​ നിർബന്ധമാക്കിയതായി കേന്ദ്ര റോഡ്​ ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. 2017 ഡിസംബർ ഒന്നിന്​ മുമ്പ്​ നിരത്തിലിറങ്ങിയ വാഹനങ്ങൾ​​ ഫാസ്​ടാഗ്​ പതിക്കണം​. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങൾക്കും ഡീലർമാർ ഫാസ്​ടാഗ്​ നൽകിയിട്ടുണ്ട്​.

ട്രാൻസ്​പോർട്ട്​ വാഹനങ്ങളുടെ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ പുതുക്കാൻ ഫാസ്​ടാഗ്​ നിർബന്ധമാണ്​. 2021 ഏപ്രിൽ ഒന്ന്​ മുതൽ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ എടുക്കാനും സാധുവായ ഫാസ്​ടാഗ്​ വേണം.

'1989ലെ കേന്ദ്ര മോ​േട്ടാർ വെഹിക്കിൾ നിയമപ്രകാരം, 2017 ഡിസംബർ ഒന്ന്​ മുതൽ നാലുചക്ര വാഹനങ്ങൾ രജിസ്​​റ്റർ ചെയ്യാൻ ഫാസ്​ടാഗ്​ നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാരാണ്​ ഇത്​ നൽകേണ്ടത്​. പിന്നീട്​ ട്രാൻസ്​പോർട്ട്​ വാഹനങ്ങൾക്ക്​ ഫിറ്റ്​നസ്​ പുതുക്കാൻ ഫാസ്​ടാഗ്​ നിർബന്ധമാക്കി​. കൂടാതെ, നാഷണൽ പെർമിറ്റ്​ വാഹനങ്ങൾക്കും​ 2019 ഒക്​ടോബർ ഒന്ന്​ മുതൽ ഇത്​ നിർബന്ധമാക്കി.

ഇപ്പോൾ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ എടുക്കാൻ ​ഫാസ്​ടാഗ്​ നിർബന്ധമാക്കിയിരിക്കുകയാണ്​. ഇൻഷുറൻസിൽ ഫാസ്​ടാഗ്​ ​െഎ.ഡി വിവരങ്ങളും ലഭ്യമാക്കണം. 2021 ഏപ്രിൽ ഒന്ന്​ മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരിക' -റോഡ്​ ഗതാഗത ഹൈവേ മന്ത്രാലയം ഒൗദ്യോഗിക കുറിപ്പിൽ അറിയിച്ചു.

ഹൈവേകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകാനുള്ള സംവിധാനമാണ്​ ഫാസ്​ടാഗ്​. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക്​ കുറക്കാനാണ്​ പ്രധാനമായും ഇൗ സംവിധാനം കൊണ്ടുവന്നത്​.

വിവിധ ബാങ്കുകളും പേയ്​മെൻറ്​ സ്​ഥാപനങ്ങളും വഴി ഫാസ്​ടാഗ്​ വാങ്ങാം. വാഹനത്തി​െൻറ പ്രധാന ഗ്ലാസിലാണ്​ ഇത്​ പതിക്കേണ്ടത്​. ഒാൺലൈനായിട്ട്​ തന്നെ ഇതിൽ റീചാർജ്​ ചെയ്യാം.

നിലവിൽ ഫാസ്​ടാഗി​ല്ലാത്ത വാഹനങ്ങളിൽനിന്ന്​​ ഇരട്ടിതുകയാണ്​ ടോൾ ഇൗടാക്കുന്നത്​. കൂടാതെ, പല ടോൾ പ്ലാസകളിലും നേരിട്ട്​ പൈസ കൊടുക്കുന്ന രീതി ഒഴിവാക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.