2021 ജനുവരി ഒന്ന് മുതൽ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധം
text_fieldsന്യൂഡൽഹി: 2021 ജനുവരി ഒന്ന് മുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. 2017 ഡിസംബർ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾ ഫാസ്ടാഗ് പതിക്കണം. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങൾക്കും ഡീലർമാർ ഫാസ്ടാഗ് നൽകിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫാസ്ടാഗ് നിർബന്ധമാണ്. 2021 ഏപ്രിൽ ഒന്ന് മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാനും സാധുവായ ഫാസ്ടാഗ് വേണം.
'1989ലെ കേന്ദ്ര മോേട്ടാർ വെഹിക്കിൾ നിയമപ്രകാരം, 2017 ഡിസംബർ ഒന്ന് മുതൽ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാരാണ് ഇത് നൽകേണ്ടത്. പിന്നീട് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കാൻ ഫാസ്ടാഗ് നിർബന്ധമാക്കി. കൂടാതെ, നാഷണൽ പെർമിറ്റ് വാഹനങ്ങൾക്കും 2019 ഒക്ടോബർ ഒന്ന് മുതൽ ഇത് നിർബന്ധമാക്കി.
ഇപ്പോൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാൻ ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇൻഷുറൻസിൽ ഫാസ്ടാഗ് െഎ.ഡി വിവരങ്ങളും ലഭ്യമാക്കണം. 2021 ഏപ്രിൽ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക' -റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഒൗദ്യോഗിക കുറിപ്പിൽ അറിയിച്ചു.
ഹൈവേകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറക്കാനാണ് പ്രധാനമായും ഇൗ സംവിധാനം കൊണ്ടുവന്നത്.
വിവിധ ബാങ്കുകളും പേയ്മെൻറ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. വാഹനത്തിെൻറ പ്രധാന ഗ്ലാസിലാണ് ഇത് പതിക്കേണ്ടത്. ഒാൺലൈനായിട്ട് തന്നെ ഇതിൽ റീചാർജ് ചെയ്യാം.
നിലവിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് ഇരട്ടിതുകയാണ് ടോൾ ഇൗടാക്കുന്നത്. കൂടാതെ, പല ടോൾ പ്ലാസകളിലും നേരിട്ട് പൈസ കൊടുക്കുന്ന രീതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.