ഫോർഡിെൻറ ജനപ്രിയ എസ്.യു.വിയായ ഇക്കോസ്പോർട്ടിെൻറ പരിഷ്കരിച്ച വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ? കഴിഞ്ഞദിവസം രാജ്യത്തെ വാഹന നിർമാണം നിർത്താൻ ഫോർഡ് തീരുമാനിച്ചതോടെ ഇക്കോസ്പോർട്ട് ആരാധകർ ഉയർത്തുന്ന ചോദ്യമിതാണ്. കുറച്ചുനാളുകളായി ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാഹനമാണ് ഇക്കോസ്പോർട്ട്.ഫേസ്ലിഫ്റ്റ് മോഡൽ അണിയറയിൽ തയ്യാറെന്നും സൂചനയുണ്ടായിരുന്നു. പുതിയ വാഹനത്തിെൻറ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇന്ത്യയിൽ ഉത്പ്പാദനം നിർത്തിവയ്ക്കാനും പതിയെ വിപണിയിൽനിന്ന് പിൻമാറാനുമുള്ള തീരുമാനത്തിനുപിന്നാലെ പുതിയ മോഡലുകൾ ഇനി ഇറക്കേണ്ടെന്ന തീരുമാനത്തിലാണ് കമ്പനിയെന്നാണ് സൂചന. ഇക്കോസ്പോർട്ടിൽ മഹീന്ദ്രയുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സ്ഥാപിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കോബൂസ്റ്റ് പവർപ്ലാൻറിന് പകരമായിട്ടാണ് ഇത്. എന്നാൽ ഫോർഡും മഹീന്ദ്രയും വഴിപിരിയാൻ തീരുമാനിച്ചതോടെ ഇൗ പദ്ധതിയും പാളി.
ഫോർഡ് ബ്രസീൽ പ്ലാൻറ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, അർജൻറീന പോലുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചെന്നൈയിലെ പ്ലാൻറിൽ ഇക്കോസ്പോർട്ടിെൻറ ലെഫ്റ്റ്ഹാൻഡ് ഡ്രൈവ് പതിപ്പുകളും കമ്പനി നിർമ്മിക്കാൻ തുടങ്ങിയിരുന്നു. പുതിയ തീരുമാനത്തോടെ ഇതും അനിശ്ചിതത്വത്തിലായി. ഇന്ത്യയിൽ മസ്താങ് മാക്-ഇ പോലുള്ള ഹൈ ക്ലാസ് വാഹനങ്ങൾ അവതരിപ്പിക്കാനാണ് ഫോർഡിെൻറ തീരുമാനം.
ഇക്കോസ്പോർട്ട് ഫേസ്ലിഫ്റ്റ്
പുതുക്കിയ ഇക്കോസ്പോർട്ടിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. നിലവിലെ വാഹനത്തിൽനിന്ന് വ്യത്യസ്തമായി എൽ.ഇ.ഡി ലൈറ്റുകളുടെ ആധിക്യം ഫേസ്ലിഫ്റ്റ് മോഡലിൽ ദൃശ്യമാണ്. വലിയ ഗ്രില്ലാണ് പ്രധാന മാറ്റം. ഫോർഡ് എൻഡവറിൽ കാണുന്ന ഗ്രില്ലിനോട് സമാനമാണ് ഇക്കോസ്പോർട്ടിലേതും. ഹെഡ്ലൈറ്റുകൾ കുറച്ചുകൂടി ചെറുതായിട്ടുണ്ട്. ഉയർന്ന പതിപ്പിൽ എൽഇഡി ഹെഡ്ലാമ്പുകളാണെന്നാണ് വീഡിയോ നൽകുന്ന സൂചന.
ലോവർ വേരിയൻറുകളിൽ ഹാലോജനും സിംഗിൾ പ്രൊജക്ടർ ഹെഡ്ലാമ്പുകളും ലഭിക്കുന്നത് തുടരും. ബമ്പറും പുനർനിമിച്ചിട്ടുണ്ട്. ഫോഗ്ലാമ്പ് ഹൗസിങ്ങിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. 'എൽ' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ വ്യക്തമായി ദൃശ്യങ്ങളിൽ കാണാനാകും. ഇതുതന്നെയാണ് ഇൻഡിക്കേറ്ററുകൾ എന്നും സൂചനയുണ്ട്. മറ്റൊരു വാഹനത്തിലും കാണാത്ത പരിഷ്കരണമാണത്. ഈ സവിശേഷത ഉയർന്ന വേരിയൻറുകളിൽ മാത്രമേ ലഭ്യമാകൂ. താഴ്ന്ന വേരിയൻറുകൾക്ക് ഹെഡ്ലാമ്പ് ക്ലസ്റ്ററിനുള്ളിലായിരിക്കും ഇൻഡിക്കേറ്ററുകൾ. ഇക്കോസ്പോർട്ടിെൻറ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമായി തുടരുകയാണ്. പുതിയ സെറ്റ് അലോയ് വീലുകൾ മാത്രമാണ് ഇവിടെയുള്ള മാറ്റം. സ്പെയർ വീലുകളും പഴയതുപോലെ പിറകിൽ തുടരുന്നുണ്ട്.
സബ് ഫോർ മീറ്റർ എസ്യുവി വിഭാഗത്തിൽ മത്സരം ശക്തമായതിനാൽ ഇക്കോസ്പോർട്ടി െൻറ ക്യാബിനിലും ചില മാറ്റങ്ങൾ ഫോർഡ് വരുത്തിയേക്കും. നിലവിലെ പതിപ്പിനൊപ്പം ലഭ്യമായ എല്ലാ സുരക്ഷാ സവിശേഷതകളും വാഹനം നിലനിർത്തും. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, ലെതർ സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും പരിഷ്കരിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.