Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ford EcoSport will not launch in India. Heres why
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ...

പുതിയ ഇക്കോസ്​പോർട്ട്​​​ ഇന്ത്യയിൽ അവതരിപ്പിക്കുമോ?; ഫോർഡി​െൻറ ഭാവി പദ്ധതികൾ ഇതാണ്​​

text_fields
bookmark_border

ഫോർഡി​െൻറ ജനപ്രിയ എസ്​.യു.വിയായ ഇക്കോസ്പോർട്ടി​െൻറ പരിഷ്​കരിച്ച വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ? കഴിഞ്ഞദിവസം ​രാജ്യത്തെ വാഹന നിർമാണം നിർത്താൻ ഫോർഡ്​ തീരുമാനിച്ചതോടെ ഇക്കോസ്​പോർട്ട്​ ആരാധകർ ഉയർത്തുന്ന ചോദ്യമിതാണ്​. കുറച്ചുനാളുകളായി ടെസ്​റ്റ്​ ഡ്രൈവ്​ ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാഹനമാണ്​ ഇക്കോസ്​പോർട്ട്​.ഫേസ്​ലിഫ്​റ്റ്​ മോഡൽ അണിയറയിൽ തയ്യാറെന്നും​ സൂചനയുണ്ടായിരുന്നു. പുതിയ വാഹനത്തി​െൻറ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു​.


ഇന്ത്യയിൽ​ ഉത്​പ്പാദനം നിർത്തിവയ്​ക്കാനും പതിയെ വിപണിയിൽനിന്ന്​ പിൻമാറാനുമുള്ള തീരുമാനത്തിനുപിന്നാലെ​ പുതിയ മോഡലുകൾ ഇനി ഇറക്കേണ്ടെന്ന തീരുമാനത്തിലാണ്​ കമ്പനിയെന്നാണ്​ സൂചന. ഇക്കോസ്​പോർട്ടിൽ മഹീന്ദ്രയുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സ്ഥാപിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കോബൂസ്​റ്റ്​ പവർപ്ലാൻറിന് പകരമായിട്ടാണ്​ ഇത്​. എന്നാൽ ഫോർഡും മഹീന്ദ്രയും വഴിപിരിയാൻ തീരുമാനിച്ചതോടെ ഇൗ പദ്ധതിയും പാളി.

ഫോർഡ് ബ്രസീൽ പ്ലാൻറ്​ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, അർജൻറീന പോലുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്​ ചെന്നൈയിലെ പ്ലാൻറിൽ ഇക്കോസ്പോർട്ടി​െൻറ ലെഫ്​റ്റ്​ഹാൻഡ്​ ഡ്രൈവ് പതിപ്പുകളും കമ്പനി നിർമ്മിക്കാൻ തുടങ്ങിയിരുന്നു. പുതിയ തീരുമാന​ത്തോടെ ഇതും അനിശ്​ചിതത്വത്തിലായി. ഇന്ത്യയിൽ മസ്​താങ് മാക്-ഇ പോലുള്ള ഹൈ ക്ലാസ്​ വാഹനങ്ങൾ അവതരിപ്പിക്കാനാണ്​ ഫോർഡി​െൻറ തീരുമാനം.

ഇക്കോസ്​പോർട്ട്​ ഫേസ്​ലിഫ്​റ്റ്​

പുതുക്കിയ ഇക്കോസ്​പോർട്ടി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേര​ത്തേ പ്രചരിച്ചിരുന്നു​. നിലവിലെ വാഹനത്തിൽനിന്ന്​ വ്യത്യസ്​തമായി എൽ.ഇ.ഡി ലൈറ്റുകളുടെ ആധിക്യം ഫേസ്​ലിഫ്​റ്റ്​ മോഡലിൽ ദൃശ്യമാണ്​. വലിയ ഗ്രില്ലാണ് പ്രധാന മാറ്റം. ഫോർഡ്​ എൻ‌ഡവറിൽ‌ കാണുന്ന ഗ്രില്ലിനോട്​ സമാനമാണ് ഇക്കോസ്​പോർട്ടിലേതും. ഹെഡ്‌ലൈറ്റുകൾ കുറച്ചുകൂടി ചെറുതായിട്ടുണ്ട്​. ഉയർന്ന പതിപ്പിൽ എൽഇഡി ഹെഡ്‌ലാമ്പുകളാണെന്നാണ്​ വീഡിയോ നൽകുന്ന സൂചന.

ലോവർ വേരിയൻറുകളിൽ ഹാലോജനും സിംഗിൾ പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ലഭിക്കുന്നത് തുടരും. ബമ്പറും പുനർനിമിച്ചിട്ടുണ്ട്​. ഫോഗ്​ലാമ്പ്​ ഹൗസിങ്ങിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്​. 'എൽ' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ വ്യക്​തമായി ദൃശ്യങ്ങളിൽ കാണാനാകും. ഇതുതന്നെയാണ്​ ഇൻഡിക്കേറ്ററുകൾ എന്നും സൂചനയുണ്ട്​. മറ്റൊരു വാഹനത്തിലും കാണാത്ത പരിഷ്​കരണമാണത്​. ഈ സവിശേഷത ഉയർന്ന വേരിയൻറുകളിൽ മാത്രമേ ലഭ്യമാകൂ. താഴ്ന്ന വേരിയൻറുകൾക്ക് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിലായിരിക്കും ഇൻഡിക്കേറ്ററുകൾ. ഇക്കോസ്‌പോർട്ടി​െൻറ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമായി തുടരുകയാണ്​. പുതിയ സെറ്റ് അലോയ് വീലുകൾ മാത്രമാണ് ഇവിടെയുള്ള മാറ്റം. സ്പെയർ വീലുകളും പഴയതുപോലെ പിറകിൽ തുടരുന്നുണ്ട്​.

സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ മത്സരം ശക്തമായതിനാൽ ഇക്കോസ്​പോർട്ടി െൻറ ക്യാബിനിലും ചില മാറ്റങ്ങൾ ഫോർഡ് വരുത്തിയേക്കും. നിലവിലെ പതിപ്പിനൊപ്പം ലഭ്യമായ എല്ലാ സുരക്ഷാ സവിശേഷതകളും വാഹനം നിലനിർത്തും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സ്‌ക്രീൻ, ഇലക്ട്രിക് സൺറൂഫ്, ലെതർ സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും പരിഷ്​കരിക്കാനിടയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchEcoSportFordIndia
News Summary - 2021 Ford EcoSport will not launch in India. Here's why
Next Story