പെട്രോൾ, ഡീസൽ വിലകൾ 30 പൈസ വർധിപ്പിച്ചതോടെ രാജ്യത്ത് ഇന്ധനവില പുതിയ ഉയരങ്ങളിലെത്തി. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിന് ഏറ്റവുംകൂടുതൽ വില രേഖപ്പെടുത്തിയത്. 93.49 രൂപയാണ് രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനത്ത് പെട്രോളിന്‍റെ വില. ഡീസലിലും മുംബൈയിൽ റെക്കോർഡ് വിലയാണ്-83.99. രാജ്യതലസ്ഥാനത്തും ഇന്ധനവില കുതിക്കുകയാണ്.
ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 86.95 രൂപയും ഡീസലിന് 77.13 രൂപയുമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഇന്ത്യയിൽ ഇന്ധവില തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നു. മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന നിരക്കിൽ സമാനമായ വിലക്കയറ്റം ഉണ്ടായി. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 88.30 രൂപയും ഡീസലിന് ലിറ്ററിന് 80.71 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 89.39 ഉും 82.33 രൂപയുമാണ്.
ബംഗളൂരുവിൽ നിലവിൽ പെട്രോൾ വില ലിറ്ററിന് 89.85 ആണ്. ഡീസലിന് ലിറ്ററിന് 81.76 രൂപ വരും. ഹൈദരാബാദിൽ പെട്രോളിന് ലിറ്ററിന് 90.42 രൂപയും ഡീസലിന് 84.14 രൂപയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.