എൻഫീൽഡ്​ വിൽപ്പനയിൽ കനത്ത ഇടിവ്​; ക്ലാസികി​െൻറ വരവും രക്ഷയായില്ല

സെപ്റ്റംബറിൽ റോയൽ എൻഫീൽഡി​െൻറ വിൽപ്പനയിൽ കനത്ത ഇടിവ്​. ആകെ 33,529 യൂനിറ്റാണ്​ കഴിഞ്ഞ മാസം കമ്പനിക്ക്​ വിൽക്കാനായത്​. 2020 സെപ്​റ്റംബറിനെ അപേക്ഷിച്ച്​ 44 ശതമാനം കുറവാണ്​ സംഭവിച്ചത്​. ആഭ്യന്തര വിൽപ്പന 27,233 യൂനിറ്റാണ്​. 6,296 ബൈക്കുകൾ കയറ്റുമതി ചെയ്​തു. 2020 സെപ്​റ്റംബറിൽ മൊത്തം 60,331 യൂനിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്​തിരുന്നു.


'അർധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും സമീപകാല ലോക്​ഡൗണുകളും സെപ്റ്റംബറിലെ വിൽപ്പനയെ ബാധിച്ചു. മാസാവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടു. വർഷാവസാനമാകു​േമ്പാൾ കൂടുതൽ വിൽപ്പന പ്രതീക്ഷിക്കുന്നു'-റോയൽ എൻഫീൽഡ് പ്രസ്​താവനയിൽ പറഞ്ഞു.

വിൽപ്പന തിരിച്ചുപിടിക്കാൻ, റോയൽ എൻഫീൽഡ് അടുത്തിടെ അവരുടെ ഹോട്ട്​ സെല്ലറായ ക്ലാസിക് 350 മോഡൽ പുതുക്കി പുറത്തിറക്കിയിരുന്നു. പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിനും ഉള്ള പുതിയ തലമുറ ബൈക്കാണ് വിപണിയിലെത്തിയത്​. എന്നാൽ അതും റോയലിനെ വിൽപ്പനയിൽ സഹായിച്ചില്ല. 

Tags:    
News Summary - Royal Enfield sales down 44% in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.