ക്രൂസർ വിഭാഗത്തിൽ പുതിയ കൺസപ്ട് മോേട്ടാർ സൈക്കിൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. എസ്ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ) വെളിച്ചംകണ്ടത്. പുതിയ വാഹനത്തിലൂടെ ആധുനികതയും കരുത്തും സൗന്ദര്യവും ഒത്തിണങ്ങിയ ന്യൂ ജെൻ ബൈക്കുകളുടെ നിർമാണമാണ് എൻഫീൽഡ് ലക്ഷ്യമിടുന്നത്. വാഹനം ഉടൻ എൻഫീൽഡ് ലൈനപ്പിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി പുറത്തിറങ്ങുന്ന എൻഫീൽഡ് ബൈക്കുകൾക്ക് ഈ കൺസെപ്റ്റുമായി ബന്ധമുള്ള പുതിയ ഡിസൈൻ ഭാഷ്യമായിരിക്കും നൽകുകയെന്നും എൻഫീൽഡ് പറയുന്നു.
ഡിജിറ്റൽ ഗ്രാഫിക്സ് സ്കീമിനൊപ്പം ബ്രഷ്ഡ് അലുമിനിയത്തിലും കറുപ്പിലും പൊതിഞ്ഞിരിക്കുന്ന കൺസെപ്റ്റ് മെഷീൻ ശ്രദ്ധേയമാണ്. ഹാർലിയെയൊക്കെ ഒാർമിപ്പിക്കുന്ന രാജ്യാന്തര ക്രൂസ് ബൈക്കുകളുടെ രൂപഭംഗിയാണ് കണ്‍സെപ്റ്റിന്. ബ്രഷ്ഡ് അലുമിനിയം ഫിനിഷിലാണ് മുൻഭാഗം. സ്റ്റാർട്ടർ സ്വിച്ച് ഇന്റർസെപ്റ്ററിന് സമാനം. വൃത്താകൃതിയിലാണ് ഹെഡ്‌ലൈറ്റ്. ഹെഡ്‌ലാംപിനോട് ചേർന്ന് തന്നെയാണ് ഇൻഡിക്കേറ്ററുകളുടെ സ്ഥാനം. യുഎസ്‍ഡി ഫോർക്കും ട്വിൻ ഷോക്ക് അബ്സോർബർ സെറ്റപ്പുമുണ്ട്. സിഎൻസി ബില്ലെറ്റ് മെഷിൻഡ് സോളിഡ് അലുമിനിയം ബ്ലോക്കുകൊണ്ട് നിർമിച്ചതാണ് ടാങ്കും വീലുകളും.
നീല നിറത്തിലുള്ള ആർ.ഇ ലോഗോ തടിച്ച ഇന്ധന ടാങ്കിൽ മുദ്രണം ചെയ്തിരിക്കുന്നു. തടിച്ച മെറ്റ്സെലർ ടയറുകൾ വാഹനത്തിെൻറ ഗാംഭീര്യം കൂട്ടുന്നു. റോയലിെൻറ ഇരട്ടകൾ എന്നറിയപ്പെടുന്ന ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിനാണ് എസ്.ജി 650 കൺസപ്ടിലും ഉപയോഗിച്ചിരിക്കുന്നത്. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക് ഉത്പ്പാദിപ്പിക്കാനാവും. മാസങ്ങൾക്കകം വാഹനം റോയൽ എൻഫീൽഡ് വാഹനനിരയിൽ ഇടംപിടിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.