ഗി​​യ​​റി​​ടു​​മ്പോ ക്ല​​ച്ച് കു​​ഴി​​ച്ചി​​ട​​ണം, അ​​പ്പോ ബ്രേ​​ക്കോ?

‘നി​​ർ​​ത്തി​​യി​​ട്ട വാ​​ഹ​​നം ഉ​​രു​​ണ്ടു നീ​​ങ്ങി അ​​പ​​ക​​ടം’, ‘ബ്രേ​​ക്കി​​ന് പ​​ക​​രം കാ​​ൽ ആ​​ക്സി​​ലേ​​റ്റ​​റി​​ൽ, കാ​​ർ കു​​തി​​ച്ചു പാ​​ഞ്ഞ് ഇ​​ടി​​ച്ചു ക​​യ​​റി’.

അ​​ടു​​ത്ത​​യി​​ടെ പ​​ത്ര​​ങ്ങ​​ളി​​ൽ വ​​ന്ന ചി​​ല വാ​​ർ​​ത്ത​​ക​​ളു​​ടെ ത​​ല​​ക്കെ​​ട്ടാ​​ണ് മു​​ക​​ളി​​ൽ വാ​​യി​​ച്ച​​ത്. ഇ​​ത്ത​​രം അ​​പ​​ക​​ട​​ങ്ങ​​ൾ മ​​ണ്ട​​ത്ത​​രം കൊ​​ണ്ട് സം​​ഭ​​വി​​ക്കു​​ന്നു​​വെ​​ന്ന​​ല്ല പ​​റ​​ഞ്ഞു​വ​​ന്ന​​ത്, ചി​​ല​​തെ​​ല്ലാം അ​​ൽ​​പം ശ്ര​​ദ്ധി​​ച്ചാ​​ൽ ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന​​വ​​യും മ​​റ്റു ചി​​ല​​ത് പ​​രി​​ഭ്രാ​​ന്തി കാ​​ര​​ണം സം​​ഭ​​വി​​ക്കു​​ന്ന​വ​യു​മാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘വാ​​ഹ​​നം ഓ​​ടു​​ന്ന​​തി​​നി​​ടെ തീ​​പി​​ടി​​ച്ച് ന​​ശി​​ച്ചു’ എ​​ന്ന വാ​​ർ​​ത്ത. സ്പീ​​ക്ക​​റോ വാ​​ട്സ് കൂ​​ടി​​യ ലൈ​​റ്റോ മ​​റ്റോ ആ​​ഫ്റ്റ​​ർ മാ​​ർ​​ക്ക​​റ്റാ​​യി ഫി​​റ്റ് ചെ​​യ്യു​​മ്പോ​​ൾ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ൾ വി​​വി​​ധ​ഘ​​ട്ട പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലൂ​​ടെ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന വ​​യ​​റി​​ങ്ങു​​ക​​ളും മ​​റ്റും നി​​സ്സാ​​ര​​മാ​​യും സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​തെ​​യും ക​​ട്ട് ചെ​​യ്യു​​ന്ന രീ​​തി​കൊ​​ണ്ട് പോ​​ലും ഒ​​രു വാ​​ഹ​​ന​​ത്തി​​ൽ ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട് മൂ​​ലം തീ ​​പി​​ടി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

ക​യ​റ്റ​ത്തി​ൽ നി​ർ​ത്തു​മ്പോ​ൾ

വാ​​ഹ​​നം വെ​​റു​​തെ ഓ​​ടി​​ച്ചാ​​ൽ പോ​​രാ, അ​​ബ​​ദ്ധ​​ങ്ങ​​ളും അ​​ശ്ര​​ദ്ധ​​യും ഉ​​ണ്ടാ​​കാ​​തെ ഓ​​ടി​​ക്കു​​ന്ന​​തി​​ലും പ​​രി​​പാ​​ലി​​ക്കു​​ന്ന​​തി​​ലു​​മാ​​ണ് കാ​​ര്യ​ം. ഒ​​രു വാ​​ഹ​​നം ക​​യ​​റ്റ​​ത്തി​​ലും ഇ​​റ​​ക്ക​​ത്തി​​ലും നി​​ർ​​ത്തി​​യി​​ടു​​മ്പോ​​ൾ ഒ​​രേ രീ​​തി​​യി​​ല​​ല്ല ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തെ​ന്ന് എ​​ത്ര​​പേ​​ർ​​ക്ക് അ​​റി​​യാം. ക​​യ​​റ്റ​​ത്തി​​ലേ​​ക്കാ​​ണ് നി​​ർ​​ത്തു​​ന്ന​​തെ​​ങ്കി​​ൽ ട​​യ​​ർ പൊ​​സി​​ഷ​​ൻ ഇ​​ട​​ത്തേ​​ക്ക് തി​​രി​​ച്ചു​വെ​​ച്ച ശേ​​ഷം ഹാ​​ൻ​​ഡ് ബ്രേ​​ക്ക് ലോ​​ഡാ​​യെ​​ന്ന് ഉ​​റ​​പ്പാ​​ക്കി​​യ ശേ​​ഷം ഫ​​സ്റ്റ്ഗി​​യ​​ർ കൂ​​ടി ഇ​​ടു​​ക. നേ​​രെ മ​​റി​​ച്ച് ആ​​ദ്യം ഫ​​സ്റ്റ് ഗി​​യ​​റി​​ട്ട ശേ​​ഷം ര​​ണ്ടാ​​മ​​ത് ഹാ​​ൻ​​ഡ് ബ്രേ​​ക്കി​​ടു​​ന്ന ശീ​​ല​​ക്കാ​​രാ​​ണ് നി​​ങ്ങ​​ളെ​​ങ്കി​​ൽ ഗി​​യ​​ർ ബോ​​ക്സി​​ന് അ​​മി​​ത​​ഭാ​​രം വ​​രു​​ത്തു​​ന്ന​​വ​​രാ​​ണ് നി​​ങ്ങ​​ളെ​​ന്നും കാ​​ല​​ക്ര​​മേ​​ണ വാ​​ഹ​​ന​​ത്തി​​ന് പ​​ണി കി​​ട്ടു​​മെ​​ന്നും ഈ ​​ശീ​​ലം മാ​​റ്റ​​ണ​​മെ​​ന്നും മ​​ന​​സ്സി​​ലാ​​ക്കു​ക.

ഇ​റ​ക്ക​ത്തി​ൽ ഇ​ങ്ങ​നെ

ഇ​​റ​​ക്ക​​ത്തി​​ലാ​​ണ് വാ​​ഹ​​നം നി​​ർ​​ത്തു​​ന്ന​​തെ​​ങ്കി​​ൽ ട​​യ​​ർ പൊ​​സി​​ഷ​​ൻ വ​​ല​​ത്തേ​​ക്ക് തി​​രി​​ച്ചു വെ​​ച്ച ശേ​​ഷം ഹാ​​ൻ​​ഡ് ബ്രേ​​ക്കി​​ടു​​ക. തു​​ട​​ർ​​ന്ന് റി​​വേ​​ഴ്സ് ഗി​​യ​​ർ ഇ​​ടു​​ക. ഓ​​ട്ടോ​​മാ​​റ്റി​​ക് വാ​​ഹ​​ന​​ങ്ങ​​ളാ​​ണെ​​ങ്കി​​ൽ ഹാ​​ൻ​​ഡ് ബ്രേ​​ക്കി​​ട്ട ശേ​​ഷം പാ​​ർ​​ക്ക് മോ​​ഡ് സ്വി​​ച്ച് ഓ​​പ്ഷ​​ൻ ഓ​​ൺ ആ​​ക്കി​​യി​​ട്ട ശേ​​ഷം നി​​ർ​​ത്തി​​യി​​ടു​​ക.

Tags:    
News Summary - Hot Wheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.