അഞ്ചാം തലമുറ ഹോണ്ട സിറ്റി ഈ മാസം15ന് നിരത്തിലെത്തും. വാഹനത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. പെട്രോൾ ഡീസൽ എഞ്ചിനുകളിലും മാനുവൽ ഓട്ടോമാറ്റിക് ഗിയർബേക്സുകളിലും സിറ്റി ലഭ്യമാണ്.
പുതുമകൾ
എങ്ങിനെ ബുക്ക് ചെയ്യാം
രാജ്യത്തുടനീളമുള്ള ഹോണ്ട ഷോറൂമുകൾ വഴിയും ഓൺലൈനിലൂടെയും സിറ്റി ബുക്ക് ചെയ്യാം. ഷോറൂമുകളിൽ ബുക്ക് ചെയ്യാൻ 21,000 രൂപ അടക്കണം. 5000 രൂപയാണ് ഓൺലൈനിൽ നൽകേണ്ടത്. ജൂൺ മുതൽ വാഹനം ഷോറൂമിലെത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സിറ്റിക്കായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് വിവരം.
നിലവിലുള്ള നാലാം തലമുറ വാഹനം പൂർണ്ണമായി പിൻവലിക്കാതെയാണ് പുതിയ സിറ്റി വിൽക്കുക. ഇതോടൊപ്പം മാരുതി സിയാസ്, ഹ്യൂണ്ടായ് വെർന, സ്കോഡ റാപ്പിഡ്, ഫോക്സ്വാഗൺ വെെൻറാ, ടൊേയാട്ട യാരിസ് തുടങ്ങി വമ്പൻമാരോടാണ് സിറ്റിക്ക് ഏറ്റുമുട്ടേണ്ടിവരിക. ഏറ്റവും ഉയർന്ന മോഡലിന് 15ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.