ഹോണ്ട സിറ്റി ബുക്ക് ചെയ്യാനവസരം; 15ന് വാഹനം നിരത്തിലെത്തും
text_fieldsഅഞ്ചാം തലമുറ ഹോണ്ട സിറ്റി ഈ മാസം15ന് നിരത്തിലെത്തും. വാഹനത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. പെട്രോൾ ഡീസൽ എഞ്ചിനുകളിലും മാനുവൽ ഓട്ടോമാറ്റിക് ഗിയർബേക്സുകളിലും സിറ്റി ലഭ്യമാണ്.
പുതുമകൾ
പുത്തൻ പ്ലാറ്റ്ഫോമിലാണ് സിറ്റി നിർമിച്ചിരിക്കുന്നത്. നിലവിലെ മോഡലിനേക്കാൾ ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമാണ് പുതിയ അടിത്തറ. ഹോണ്ടയുടെ പുതുപുത്തൻ 1.5ലിറ്റർ ട്വിൻ കാം പെട്രോൾ എഞ്ചിനാണ് സിറ്റിയിലുള്ളത്. 121എച്ച്.പി കരുത്തും 145 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ പഴയത് തന്നെയാണ്. 100 എച്ച്.പി കരുത്തും 200എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5ലിറ്റർ എഞ്ചിൻ ബി.എസ് സിക്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. ആറ് സ്പീഡ് മാനുവൽ, സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ പെട്രോൾ എഞ്ചിനിലുണ്ട്. ഡീസലിൽ സിക്സ് സ്പീഡ് മാനുവൽ മാത്രമെ ഉള്ളൂ.
എങ്ങിനെ ബുക്ക് ചെയ്യാം
രാജ്യത്തുടനീളമുള്ള ഹോണ്ട ഷോറൂമുകൾ വഴിയും ഓൺലൈനിലൂടെയും സിറ്റി ബുക്ക് ചെയ്യാം. ഷോറൂമുകളിൽ ബുക്ക് ചെയ്യാൻ 21,000 രൂപ അടക്കണം. 5000 രൂപയാണ് ഓൺലൈനിൽ നൽകേണ്ടത്. ജൂൺ മുതൽ വാഹനം ഷോറൂമിലെത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സിറ്റിക്കായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് വിവരം.
നിലവിലുള്ള നാലാം തലമുറ വാഹനം പൂർണ്ണമായി പിൻവലിക്കാതെയാണ് പുതിയ സിറ്റി വിൽക്കുക. ഇതോടൊപ്പം മാരുതി സിയാസ്, ഹ്യൂണ്ടായ് വെർന, സ്കോഡ റാപ്പിഡ്, ഫോക്സ്വാഗൺ വെെൻറാ, ടൊേയാട്ട യാരിസ് തുടങ്ങി വമ്പൻമാരോടാണ് സിറ്റിക്ക് ഏറ്റുമുട്ടേണ്ടിവരിക. ഏറ്റവും ഉയർന്ന മോഡലിന് 15ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.