ഡൽഹി: റോയൽ എൻഫീൽഡ് തണ്ടർബേർഡ്, ക്രൂയ്സ് ബൈക്കുകളുടെ തമ്പുരാൻ വിടവാങ്ങലിന് തയ്യാറായി കഴിഞ്ഞു. ഇനിവരാൻ പോകുന്നത് ഉൽക്ക പതനത്തിെൻറ നാളുകൾ. നീണ്ട 18 വർഷം നിരത്തുകളിൽ ഇടിമിന്നൽ സൃഷ്ടിച്ച തണ്ടർബേർഡിനെയാണ് റോയൽ എൻഫീൽഡ് പിൻവലിക്കുന്നത്. ഒരു വമ്പൻ പോകുേമ്പാൾ അതിലും വലുതെന്തെങ്കിലും വരാതെ തരമില്ലല്ലൊ.
പുറത്തുവരുന്ന വാർത്തകളും ചിത്രങ്ങളും ദിശാസൂചിയാകുന്നത് അതിലേക്കാണ്. പുതിയ 350 സി.സി ബൈക്കിന് റോയൽ നൽകുന്ന പേര് മിറ്റിയോർ എന്നാണ്. ഇടിമുഴക്കത്തിന് പകരം ഉൾക്ക പതനമെന്ന് സാരം. മിറ്റിയോർ 350 ഒരു പുതുപുത്തൻ ബൈക്കാണ്. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറിയിട്ടുണ്ട്. പൂർത്തിയായ ബൈക്കിെൻറ ചിത്രങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. വലിയ വിൻഡ്സ്ക്രീൻ, ലഗേജ് വയ്ക്കാൻ പാകത്തിനുള്ള ഫ്രെയിം, എഞ്ചിൻ ഗാർഡ്, വിശാലമായ ചവിട്ടുപടികൾ തുടങ്ങിയവ ബൈക്കിൽ പിടിപ്പിച്ചിട്ടുണ്ട്.
എഞ്ചിൻ പുതുപുത്തൻ
മിറ്റിയോറിൽ നൽകിയിരിക്കുന്ന 350 സി.സി എഞ്ചിൻ പുതിയതാണ്. ബി.എസ് സിക്സിലേക്ക് പരിഷ്കരിച്ച ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയുടെ എഞ്ചിനല്ല മിറ്റിയോറിന്. എസ്.ഒ.എച്ച്.സി അഥവാ സിംഗിൾ ഒാവർഹെഡ് കാം എഞ്ചിനാണിത്. കാം ഷാഫ്റ്റ് സിലിണ്ടർഹെഡിനും കംബസ്റ്റൻ ചേംബറിനും മുകളിലായി പിടിപ്പിച്ചിരിക്കുന്ന എഞ്ചിൻ കൂടുതൽ സ്ഫുടംചെയ്തെടുത്തതാണ്.
തണ്ടർബേർഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നൽകുമെന്നാണ് റോയലിെൻറ അവകാശവാദം. പുതിയ ഷാസി കൂടുതൽ സ്ഥിരതയുള്ളതാണെന്നും എൻഫീൽഡ് എഞ്ചിനീയർമാർ പറയുന്നു. കുറഞ്ഞ വേഗതയിൽ വിറച്ചുതുള്ളുന്ന തണ്ടർബേർഡ് എഫക്ട് ഇനിയുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. വിശദമായ സ്പെസിഫിക്കേഷനുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
2020 ജൂണിൽ മിറ്റിയോർ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് ഇപ്പോൾതന്നെ വൈകിയതിനാൽ അടുത്ത മാസംതന്നെ ബൈക്ക് പുറത്തിറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.