ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്‍റെ 11 ബോഗികൾ പാളം തെറ്റി; 25 പേർക്ക് പരിക്ക്

ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്‍റെ 11 ബോഗികൾ പാളം തെറ്റി; 25 പേർക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കിൽ ട്രെയിൻ പാളം തെറ്റി അപകടം. എസ്.എം.വി.ടി ബെംഗളൂരു-കാമാഖ്യ എക്സ്പ്രസിന്‍റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു.

11.45 ഓടെ നെർഗുണ്ടി സ്റ്റേഷന് സമീപം മൻഗൗളിയിലാണ് സംഭവം. രക്ഷാപ്രവർത്തനായി എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കിയതായി റെയിൽവേ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് മൂന്ന് ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്-കോസ്റ്റ് റെയിൽവേ ചീഫ് പബ്ല്ക്ക് റിലേഷൻ ഓഫിസർ അശോക് കുമാർ അറിയിച്ചു.

Tags:    
News Summary - 11 Coaches Of Kamakhya Express Derail In Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.